കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും സെമിനാറും നടത്തി

ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഫാ.റെന്നി മുണ്ടന്‍കുരിയന്‍ ഉദ്ഘാടനം ചെയ്യുന്നു
ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഫാ.റെന്നി മുണ്ടന്‍കുരിയന്‍ ഉദ്ഘാടനം ചെയ്യുന്നു
Published on

ഒല്ലൂര്‍ ഫൊറോനപ്പള്ളി സെ.വിന്‍സെന്റ് ഡി പോള്‍ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ടി.ഒ.ജി.എസ്, ലയണ്‍സ് ക്ലബ്ബ്, ദയ ആസ്പത്രി എന്നിവരുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കുള്ള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും സെമിനാറും നടത്തി.

ക്യാമ്പിന്റെ ഉദ്ഘാടനം ജൂബിലി മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.റെന്നി മുണ്ടന്‍കുരിയന്‍ നിര്‍വ്വഹിച്ചു. എം.സി.ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ജെയിംസ് വളപ്പില, എം.വി. ഉണ്ണികൃഷ്ണന്‍, സി.ടി.റപ്പായി, കൗണ്‍സിലര്‍ നിമ്മി റപ്പായി, ജോസ് കുത്തൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരായ പ്രമീള മേനോന്‍, നിത ജോര്‍ജ്ജ്, പ്രസീദ ഗോവിന്ദ്, ആശ തോമസ് എന്നിവര്‍ സെമിനാറിനും പരിശോധനക്കും നേതൃത്വം നല്‍കി. സെമിനാറില്‍ ഇരുന്നൂറോളം പേരും പരിശോധനയില്‍ നൂറോളം പേരും പങ്കെടുത്തു. ആവശ്യമുള്ളവര്‍ക്ക് വിദഗ്ദ പരിശോധനയും നല്കി. അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാസഹായവും നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സക്ക് സഹായവും നല്‍കുന്നതാണ്. ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിന്‍സണ്‍ അക്കര, ബിന്റോ ഡേവിസ്, ബിജൊ അക്കര, ലിയോണ്‍സ് സ്റ്റാന്‍ലി, ജോസ് ഏനോക്കാരന്‍, വി.വി. തോബിയാസ്, എം.വി. ജോണി, ഇ.ജെ. ആന്റണി, ബിന്ദു ബെന്നി, ലത ജൂവല്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് ഒരുക്കങ്ങള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org