ഒല്ലൂര്‍ ഫൊറോനപ്പള്ളിയില്‍ ഇടവക സീനിയേഴ്‌സ് ഡേ 600 പേര്‍ പങ്കെടുത്തു

ഒല്ലൂര്‍ ഇടവക സീനിയേഴ്‌സ് ഡേ മാര്‍ ജെയ് ക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഡോ. വിന്‍സെന്റ് കണ്ടു കുളം തുടങ്ങിയവരെ കാണാം.
ഒല്ലൂര്‍ ഇടവക സീനിയേഴ്‌സ് ഡേ മാര്‍ ജെയ് ക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ആന്റണി ചിറ്റിലപ്പിള്ളി, ഡോ. വിന്‍സെന്റ് കണ്ടു കുളം തുടങ്ങിയവരെ കാണാം.

ഒല്ലൂര്‍ ഫൊറോനപ്പള്ളി സെ. വിന്‍സെന്റ് ഡിപോള്‍ സംഘം കഴിഞ്ഞ 30 വര്‍ഷമായി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തിവരുന്ന എഴുപതുവയസ്സ് കഴിഞ്ഞവരുടെ സംഗമം 'ഇടവക സീനിയേഴ്‌സ്‌ഡേ' വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

മാര്‍ ജെയ്ക്കബ് തൂങ്കുഴി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

''പ്രായമാകുന്നവര്‍ക്ക് കണ്ണ്, ചെവി, കാലുകള്‍, നാവ് തുടങ്ങിയ വഴിയുണ്ടാകുന്ന കാഴ്ച-കേള്‍വിക്കുറവുകള്‍ ആവശ്യമില്ലാത്തവ കാണാതിരിക്കാനും കാലുകളുടെ വേഗതകുറവ് വീഴാതിരിക്കാനും നാവിനുണ്ടാകുന്ന രുചിക്കുറവ് അമിതഭക്ഷണം കഴിക്കാതിരിക്കാനും വേണ്ടി പ്രായമായവര്‍ക്ക് ദൈവം ഒരുക്കിയിട്ടുള്ള സംരക്ഷണമാണെന്നും അതറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ പ്രായം അനുഗ്രഹമാക്കി മാറ്റാന്‍ കഴിയുമെന്ന് മാര്‍ തൂങ്കുഴി അഭിപ്രായപ്പെട്ടു. ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

''പ്രായമായവര്‍ക്കുവേണ്ടി ഒരുക്കുന്ന ഇത്തരം സംഗമങ്ങള്‍ സ്‌നേഹത്തിന്റെ കൂട്ടായ്മയാണെന്നും അനുഭവങ്ങള്‍ പങ്കിടുന്നതിനും, വിവിധ വിനോദയാത്രകള്‍ നടത്തുന്നതിനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കണമെന്നും ഭാവിതലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ പ്രായമായവര്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ടു.

മെത്രാഭിഷേകസുവര്‍ണ്ണജൂബിലിയും 94-ാം ജന്മദിനവുമാഘോഷിക്കുന്ന മാര്‍ തൂങ്കുഴിക്ക് സംഘടനയുടെ ഉപഹാരവും പൊന്നാടയും ഫാ. ചിറ്റിലപ്പിള്ളി സമ്മാനിച്ചു.

റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. ''പ്രായമായവര്‍ കുടുംബങ്ങളിലുള്ള മക്കള്‍, പേരക്കുട്ടികള്‍, ബന്ധുക്കള്‍ തുടങ്ങിയവരായുള്ള വ്യക്തിബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും വിദേശത്തുള്ളവരുമായി പോലും ആഴ്ചയിലൊരിക്കല്‍ സംസാരിക്കണമെന്നും നിര്‍ദ്ദേശിച്ചു. കൂടാതെ അനുഭവങ്ങള്‍ എഴുതിഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനും കലാ - കായിക പരിപാടികളില്‍ പങ്കെടുക്കാനും ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.'' ട്രസ്റ്റി പോളി മുക്കാട്ടുകരക്കാരന്‍, പ്രസിഡണ്ടുമാരായ ജോസ് കൂത്തൂര്‍, നിമ്മി റപ്പായി, ജന. കണ്‍വീനര്‍ ബേബി മൂക്കന്‍, ജെ.എഫ്. പൊറുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ലൂയി കണ്ണമ്പുഴ, എം.ആര്‍. മേരി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

ജന്മദിനമാഘോഷിക്കുന്ന മാര്‍ തൂങ്കുഴി, വിവാഹജൂബിലിക്കാരായ ജെ.എഫ്. പൊറുത്തൂര്‍, ലൂയി കണ്ണമ്പുഴ ദമ്പതിമാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.

അംഗത്വരജതജൂബിലിയാഘോഷിച്ച നിജോ ജോസിന് ഉപഹാരം സമ്മാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.

നേരത്തെ നടന്ന വി. കുര്‍ബ്ബാനക്കും ഗാനാലാപനത്തിനും റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ നേതൃത്വം നല്‍കി. മലയാളം സര്‍വ്വകലാശാല കൗണ്‍സിലംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പൂവ്വത്തിങ്കലിനെ ആര്‍ച്ച് ബിഷപ്പ് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. പരിപാടികള്‍ക്ക് വിന്‍സണ്‍ അക്കര, ജെറിന്‍ ജോര്‍ജ്, ബിന്റോ ഡേവീസ്, സി.ആര്‍. ഗില്‍സ്, എം.ആര്‍. ജോഷി, ഡെല്‍സണ്‍ ഡേവീസ്, എ.ജെ. ജോയ്, പ്രിന്‍സി പിന്റോ, ജോസ് കോനിക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org