
ഒല്ലൂര്‍: ഫൊറോനപ്പള്ളിയിലെ വി. റപ്പായേല്‍ മാലാഖയുടെ തിരുനാള്‍ പ്രമാണിച്ച് സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന-സ്റ്റേഷനറി സാധനങ്ങള്‍ നല്കി. പ്രസിഡണ്ട് ജോസ് കൂത്തൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍ ബ്ര. പോളി തൃശൂക്കാരന്‍ MMB, ബേബി മൂക്കന്‍, എ.ജെ. ജോയ്, ബിന്റോ ഡേവിസ്, ബ്രദര്‍ ഫെബിന്‍ MMB തുടങ്ങിയവര്‍ സംസാരിച്ചു. സംഘാംഗങ്ങളായ ലിയോണ്‍സ് സ്റ്റാന്‍ലി, ജോസോണി കൊക്കാലി എന്നിവര്‍ ഗാനമാലപിച്ചു. സ്ഥാപനത്തിലെ അന്തേവാസികളായ ജിബിന്‍, ദീപക്, അഖില്‍, ജോസഫ്, അര്‍ജുനന്‍, രാജേഷ് കാര്‍ത്തിക്, പോളി, ആന്‍ജിയ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.