ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിന് 'കേശദാന'വുമായി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിന് 'കേശദാന'വുമായി കത്തോലിക്ക കോണ്‍ഗ്രസ്സ്
Published on

പുത്തന്‍പീടിക: സെന്റ് ആന്റണീസ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെയും, അമല മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിന് ഇടവകയിലെയും, മറ്റു ഇതര മതസ്ഥരായ സുമനസ്സുകളുടെയും കേശദാനം 2022 പുത്തന്‍ പീടിക മിനി ഹാളില്‍ നടന്നു. ഇടവക ഡയറക്ടര്‍ റവ.ഫാ. റാഫേല്‍ താണിശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ആന്റോ തൊറയന്‍ അദ്ധ്യക്ഷത വഹിച്ചു. അമല മെഡിക്കല്‍ കോളേജ് അസോ. ഡയറക്ടര്‍ ഫാ.ജെയ്‌സന്‍ മുണ്ടന്‍ മാണി ദാനം ചെയ്ത മുടികള്‍ ഏറ്റുവാങ്ങി... യൂണിറ്റ് സെക്രട്ടറി ജോബി സി.എല്‍. അസി. ഡയറക്ടര്‍ ഫാ. തോമസ് ഊക്കന്‍ , പാദുവ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രറ്റര്‍ സി. ആരതി ജോണ്‍, വാര്‍ഡ് മെമ്പര്‍ മിനി ആന്റോ, ട്രഷറര്‍ ലൂയീസ് താണിക്കല്‍, ജേക്കബ്ബ് തച്ചില്‍, ഷാലി ഫ്രാന്‍സീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജു ബാബു, വര്‍ഗ്ഗീസ് കെ.എ, ആനി ജോയ്, ലിജോ പുലിക്കോട്ടില്‍, അനിത സന്തോഷ് , ലിജി മൈക്കിള്‍, ലില്ലി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. 78 വയസ്സു മുതല്‍ 12 വയസ്സു വരെ പ്രായമുള്ളവരാണ് കേശദാനം നല്കിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org