ഓസി കളത്തിൽ അവാർഡിന് പുസ്‌തകങ്ങൾ ക്ഷണിക്കുന്നു

ഓസി കളത്തിൽ അവാർഡിന് പുസ്‌തകങ്ങൾ ക്ഷണിക്കുന്നു

Published on

പത്രാധിപർ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്‌തനായ ഫാ. ഓസി കളത്തിൽ ഒസിഡി യുടെ അഞ്ചാം ചരമവാർഷികത്തോനുബന്ധിച്ച് ഗോതുരുത്ത് ഗ്രാമീണ വായനശാല സംഘടിപ്പിച്ചിട്ടുള്ള ഓസി കളത്തിൽ അവാർഡിന് സൃഷ്‌ടികൾ ക്ഷണിക്കുന്നു. 2021, 2022, 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചി ട്ടുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് അവാർഡിന് പരിഗണിക്കുക. മൂന്ന് കോപ്പികൾ  ആഗസ്റ്റ് 15 നകം ടൈറ്റസ് ഗോതുരുത്ത്,

  • കൺവീനർ, ഗോതുരുത്ത് ഗ്രാമീണ വായനശാല, ഗോതുരുത്ത് പി.ഒ., എൻ പറവൂർ, പിൻ: 683516

എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

  • മികച്ച ഗ്രന്ഥത്തിന് 11,111 രൂപയും പ്രശസ്‌തിപത്രവും ലഭിക്കും.

2024 നവംബർ 10 ന് അവാർഡ് സമർപ്പണം നടക്കും

ഗോതുരുത്ത് ഗ്രാമീണ വായനശാല പ്രസിഡൻ്റ് മാത്യു എം എക്‌സ്, സെക്രട്ടറി എം ജെ ഷാജൻ, അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ ടൈറ്റസ് ഗോതുരുത്ത് എന്നിവർ അറിയിച്ചു ഫോൺ. 9388638337

logo
Sathyadeepam Online
www.sathyadeepam.org