ന്യൂമാന്‍ അക്കാദമി സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷം നടത്തി

ന്യൂമാന്‍ അക്കാദമി സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷം നടത്തി

മലയാറ്റൂര്‍: വിമലഗിരി ന്യൂമാന്‍ അക്കാദമി സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ 17 മത് വാര്‍ഷികാഘോഷം നടത്തി. പ്രധാന അദ്ധ്യാപകന്‍ പി. വി ആന്റണി സ്വാഗതം ചെയ്തു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിനി സി. വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ട. പ്രിന്‍സിപ്പലും ന്യൂമാന്‍ അക്കാദമി സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററും ആയിരുന്ന ടി. ഡി പവിയാനോസ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ പടയാട്ടില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്‍സി ജോയി, മുന്‍ പ്രിന്‍സിപ്പല്‍ അജിതകുമാരി, പി. ടി. എ പ്രസിഡന്റ് റിജോ മേനാച്ചേരി, ട്രസ്റ്റി ബിജു കെ. സൈമണ്‍, സ്‌കൂള്‍ ലീഡര്‍ ആതിര അലക്‌സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കോവിഡ്കാല ഇടവേളക്കു ശേഷം ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ മുഴുവന്‍ വിഷയങ്ങളില്‍ A1 കിട്ടിയ കുട്ടികളെയും ഈ അക്കാദമിക വര്‍ഷത്തില്‍ ഉപജില്ലാ മത്സരങ്ങളില്‍ വിജയികളായവരെയും ചടങ്ങില്‍ ആദരിച്ചു. പൊതുസമ്മേളനത്തിന് ശേഷം വിവിധങ്ങളായ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org