

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസി പാലാരിവട്ടത്ത് ഡിസംബര്‍ 11, 12 തീയതികളില്‍ നടന്ന കെ സി ബി സി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെ സി ബി സി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും,
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.
3 വര്‍ഷം സ്തുത്യര്‍ഹമായി കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.