

കൊച്ചി: പുതിയ തലമുറയ്ക്ക് പരിസ്ഥിതിക്ക് ഗുണകരമാകുന്ന രീതിയിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കണമെന്ന് ടി.ജെ വിനോദ് എംഎൽ എ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചർ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണതൊടാനുബന്ധിച്ചു നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്ലാവിൻ തൈ നടിലും വൃക്ഷതൈ വിതരണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു അധ്യക്ഷത വഹിച്ചു. അടുത്ത തലമുറയ്ക്ക് ശുദ്ധവായുവും തണലേകുകയുമാണ് മരങ്ങൾ നടുന്നതിലൂടെ പ്രാവർത്തികമാക്കുന്നതെന്ന് വിദ്യാർഥികൾക്ക് തൈകൾ നൽകിക്കൊണ്ട് മുഖ്യാതിഥി സെന്റ് ജോസഫ്സ് ആശ്രമം സുപ്പീരിയർ ഫാ. മാത്യുകോയിക്കര സി എം ഐ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ, ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂൾ എന്നിവ സംയുക്ത മായാണ് പരിസ്ഥിതി പരിപാടി സംഘടിപ്പിച്ചത്.
വീണ്ടും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ടി ജെ വിനോദ് നെ ഫാ. മാത്യു കോയിക്കര സി എം ഐ, പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെവിപി കൃഷ്ണകുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, സേവ സെക്രട്ടറി ഫാ. തോമസ് തേരോട്ടിൽ സി എം ഐ,
ഹരിത കേരളം മിഷൻ കൊച്ചി കോഡിനേറ്റർ എ നിസ, ചാവറ ഫിലിം സ്കൂൾ അക്കാദമിക് ഹെഡ് സംവിധായകൻ പ്രജേഷ് സെൻ, അസിസ്റ്റന്റ് ഡയറക്ടറും ഫിനാൻസ് അഡ്മിനിസ്ട്രേറ്ററുമാ യ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ. എന്നിവർ പ്രസംഗിച്ചു.