മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്കു പുതിയ ബിഷപ് : ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്കു പുതിയ ബിഷപ് : ഫാ.  ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ
Published on

ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെ.തോമസ് സീറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി നിയോഗിക്കപ്പെട്ടു. രൂപ താദ്ധ്യക്ഷനായി സേവനം ചെയ്തു വരുന്ന ബിഷപ് ബോസ്‌കോ പുത്തൂര്‍ 75 വയസ്സു പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പ്. പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുകയാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍.

തലശ്ശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകാംഗമാണ് നിയുക്ത മെത്രാന്‍ . പരേതരായ ജോസഫും ത്രേസ്യായും ആണു മാതാപിതാക്കള്‍. 1966 മെയ് 31 നു ജനിച്ച നിയുക്ത ബിഷപ് പനന്തോട്ടത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സി എം ഐ സമൂഹത്തില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്നു. കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സ് അംഗമായി 1997 ഡിസംബര്‍ 28നായിരുന്നു പൗരോഹിത്യസ്വീകരണം. താമരശ്ശേരി രൂപതയില്‍ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായി ആദ്യ നിയമനം. തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി.

സിഎംഐ കോഴിക്കോട് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു. വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്വില്‍ ലത്തീന്‍ രൂപതയിലും ഓസ്‌ട്രേലിയയിലെ ബ്രിസ്ബന്‍ അതിരൂപതയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിലും റീജെന്റ്‌സ് പാര്‍ക്കിലെ സെന്റ് ബെര്‍നഡൈന്‍ പള്ളിയിലും സഹവികാരിയായും ഔര്‍ലേഡി ആന്‍ഡ് സെന്റ് ഡിംപ്നാ പള്ളിയില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

2020 മുതല്‍ കേരളത്തില്‍ മാനന്തവാടി രൂപത നിരവില്‍പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളിയുടെ വികാരിയായും മക്കിയാട് സെന്റ് ബെനഡിക്റ്റന്‍ ആശ്രമത്തിലെ ഇംഗ്ലീഷ് അദ്ധ്യാപകനായും സേവനം ചെയ്തുവരികെയാണ് പുതിയ നിയോഗം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org