വിജയപുരം രൂപതയ്ക്കു സഹായമെത്രാന്‍

വിജയപുരം രൂപതയ്ക്കു സഹായമെത്രാന്‍

വിജയപുരം രൂപത സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തില്‍പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്ഥലവിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ രൂപതയാണ് വിജയപുരം.

അഞ്ചുവര്‍ഷമായി വിജയപുരം രൂപത വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു നിയുക്ത ബിഷപ് മഠത്തിപറമ്പില്‍. രൂപതയിലെ പാമ്പനാര്‍ തിരുഹൃദയ ഇടവാംഗമാണ്. ഇടവകയിലെ കപ്യാരായി ജോലി ചെയ്യുന്ന അലക്‌സാണ്ടറും പരേതയായ തെരേസയും ആണ് മാതാപിതാക്കള്‍.

ആലുവ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ നിന്ന് ലിറ്റര്‍ജിയില്‍ ലൈസന്‍ഷ്യേറ്റും ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. വൈദികനായതിനുശേഷം 11 വര്‍ഷം ഇറ്റലിയില്‍ സേവനം ചെയ്തു.

1930 ലാണ് വരാപ്പുഴ ഒരു അതിരൂപത വിഭജിച്ച് വിജയപുരം രൂപത സ്ഥാപിതമായത്. 1971 ല്‍ സ്ഥാനമേറ്റ ആര്‍ച്ചുബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലാണ് വിജയപുരം രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാന്‍. കോട്ടയം, ഇടുക്കി ജില്ലകള്‍ മുഴുവനായും ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയില്‍ ഉള്‍പ്പെടുന്നു. നിഷ്പാദുക കര്‍മ്മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പ്രൊവിന്‍സില്‍ അംഗമായിരുന്ന, 'കീഴാളരുടെ അപ്പസ്‌തോലന്‍' എന്നറിയപ്പെടുന്ന ബ്രദര്‍ റോക്കി പാലക്കല്‍ വിജയപുരം രൂപതയുടെ സ്ഥാപനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. ബിഷപ്പ് ഡോക്ടര്‍ സെബാസ്റ്റ്യന്‍ തെക്കെതെച്ചേരില്‍ ആണ് ഇപ്പോള്‍ രൂപതയുടെ അധ്യക്ഷന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org