
പുതിയ രചനകൾ ഉണ്ടാവണമെങ്കിൽ പുതിയ തലമുറ അനുഭവങ്ങൾ എഴുതണമെന്ന് കെ.എൽ. മോഹന വർമ്മ അഭിപ്രായപ്പെട്ടു. എഴുത്തുകൂട്ടം എറണാകുളം ജില്ലാ സമിതിയും ചാവറ കൾച്ചറൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച പുതിയ എഴുത്തുകാരുടെയും സാഹിത്യ കുതുകികളുടെയും സംഗമം ഉദ്ഘാട നം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. എഴുത്തുകൂട്ടം പ്രസിഡൻ്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി , സിജിത അനിൽ ,വടയാർ സുനിൽ, ഡോ. ജിബി ദീപക്, ഷീല ലൂയിസ്, എന്നിവർ പ്രസംഗിച്ചു. പുതിയ എഴുത്തുകാർക്കും എഴുതാനാഗ്രഹിക്കുന്നവർക്കും പുസ്തക പ്രകാശനത്തിൽ പുസ്തക ചർച്ചയ്ക്കും അവസരം നൽകുന്ന എഴുത്തുക്കുട്ടം എല്ലാ മാസവും ചാവറ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിക്കുമെന്ന് ഫാ. തോമസ് പുതുശേരി പറഞ്ഞു. തുടർന്നും പങ്കെടുക്കാനാഗ്രഹിക്കുന്ന വർ 94000 68686 നമ്പറിൽ ബന്ധപ്പെടുക.