

കൊച്ചി : ദേശീയ പതാക, ഗീതം, ചിഹ്നം എന്നിവയെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രമെന്ന് കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ. ചാവറ കൾച്ചറൽ സെന്ററിൽ ഡി.സി ബുക്‌സും ചാവറ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച 'സ്‌പേസസ്' (SPACES) സാംസ്‌കാരിക സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രരായ ഒരു ജനതയെ പ്രതിനിധീകരിക്കാനും പൗരന്മാരെന്ന നിലയിലുള്ള സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവബോധം നൽകാനും കഴിയുന്നവയാണ് ദേശീയ ചിഹ്നങ്ങളുടെ ചരിത്രമെന്നും കൃഷ്ണ പറഞ്ഞു.
Decoding a Nation's Symbols എന്ന വിഷയത്തിലുള്ള ചർച്ചയിൽ മിറിയം ജോസഫാണ് ടി.എം. കൃഷ്ണയോട് സംവദിച്ചത്.