അഖില കേരള നാടക രചനാ മത്സരം കൃതികൾ ക്ഷണിക്കുന്നു

Published on

പ്രമുഖ കലാസാംസ്കാരിക സംഘടനയായ തൃശൂർ കലാസദനും തൃശൂർ അതിരൂപതയിലെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തൈക്കാട്ടുശ്ശേരി പോൾസ് പള്ളിയും സഹകരിച്ച് നടത്തുന്ന അഖില കേരള നാടകരചനമത്സരത്തിന് കൃതികൾ ക്ഷണിച്ചു.

ബൈബിളിലും പാരമ്പര്യത്തിലും ഉള്ള സെ.പോളിന്റെ യാഥാർത്ഥ ജീവിതം പ്രതിഫലിപ്പിക്കുന്നതാകണം നാടക വിഷയം. 45/50 മിനിറ്റിൽ അവതരിപ്പിക്കാവുന്ന വിധമായിരിക്കണം രചനകൾ.

രചനകൾ- ബേബി മൂക്കൻ, കൺവിനർ സാഹിത്യ വിഭാഗം, കലാസദൻ, തൃശൂർ- 5 എന്ന വിലാസത്തിൽ, 2025 ജൂലായ് 15നു മുമ്പ് ലഭിക്കത്തക്കവിധം, അയയ്ക്കേണ്ടതാണ്.

പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്.

ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 11,111 രൂപയും 7,777 രൂപയും കാഷ് അവാർഡും, മെമെന്റോയും സർട്ടിഫിക്കറ്റും നല്കുന്നതാണ്.

തെരഞ്ഞെടു ക്കപ്പെടുന്ന നാടകങ്ങൾ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

  • 9526 91 4455.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org