സ്വാതന്ത്ര്യ ദിനത്തില്‍ ദേശഭക്തി, ദേശീയഗാന മത്സരങ്ങള്‍

സ്വാതന്ത്ര്യ ദിനത്തില്‍ ദേശഭക്തി, ദേശീയഗാന മത്സരങ്ങള്‍
Published on

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ദേശഭക്തിഗാനം, ദേശീയ ഗാനം മത്സരങ്ങള്‍ സംഘടിപ്പി ക്കുന്നു. എല്‍ പി സ്‌കൂള്‍, യു പി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗ ത്തിലും പ്രത്യേകം മത്സരവും ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതാണ്. ആഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മത്സരങ്ങള്‍ ആരംഭി ക്കും. സ്‌കൂള്‍ അടിസ്ഥാനമാക്കി ഗ്രൂപ്പായാണ് മത്സരം. ഓരോ ഗ്രൂപ്പി ലും കുറഞ്ഞത് ഏഴ് പേരും കൂടിയത് 12 പേരും അംഗങ്ങള്‍ക്ക് പങ്കെടുക്കാം.

ദേശഭക്തിഗാനങ്ങള്‍ക്ക് സംഗീതോപകരണങ്ങള്‍ പാടില്ല എ ന്നാല്‍ ശ്രുതിപ്പെട്ടി അനുവദിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വര്‍ ആഗസ്റ്റ് 12-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അറിയിച്ചു.

  • വിവരങ്ങള്‍ക്ക്: 940 006 8680, 940 006 8686, 949 514 2011, എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org