ചമ്പന്നൂര്‍: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കി വരുന്ന ഭിന്നശേഷിക്കാരുടെ ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അകത്തള, അലങ്കാര സസ്യങ്ങളുടെ നഴ്‌സറി ആരംഭിച്ചു.
അങ്കമാലി ചമ്പന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ യില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ സില്‍ക്ക് സാരീ കേന്ദ്രയോടനുബന്ധിച്ചാണ്അകത്തള അലങ്കാര സസ്യ ങ്ങളുടെയും പുഷ്പ ഫല സസ്യ ങ്ങളുടേയും നഴ്‌സറി പ്രവര്‍ത്തനം തുടങ്ങിയത്.
മാനേ കാന്‍കോര്‍ കമ്പനിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ സംരംഭകരുടെ കൂട്ടായ്മ യാണ് സഹൃദയ നഴ്‌സറിയുടെ പ്രവത്തനത്തിന് നേതൃത്വം നല്‍കുന്നത്.
മാനേ കാന്‍കോര്‍ പ്രസിഡന്റ് ജോണ്‍ മാന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ടാനി തോമസിന് ചെടി നല്‍കി നഴ്‌സറി ഉത്ഘാടനം ചെയ്തു.
സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയമ്പിള്ളി , ചീഫ് കണ്‍ സള്‍ട്ടന്റ് തോമസ് കടവന്‍, കാന്‍കോര്‍ എച്ച് ആര്‍ മാനേജര്‍ മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു