ലാഭേച്ചയില്ലാത്ത ശുശ്രൂഷ ദൗത്യം ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവത്ക്കരണത്തിന് വഴിതെളിക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ലാഭേച്ചയില്ലാത്ത ശുശ്രൂഷ ദൗത്യം ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവത്ക്കരണത്തിന് വഴിതെളിക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Published on

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) വൈശാഖ് എ.ആര്‍, പ്രൊഫ റോസമ്മ സോണി, ഫാ. സുനില്‍ പെരുമാനൂര്‍, ഷൈല തോമസ്, ധനലക്ഷ്മി ആര്‍ എന്നിവര്‍ സമീപം.

അന്ധബധിര പുനരധിവാസ പദ്ധതി സമഗ്രശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം:  ലാഭേച്ചയില്ലാത്ത ശുശ്രൂഷ ദൗത്യം ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവത്ക്കരണത്തിന് വഴിതെളിക്കുമെന്ന് കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്രശിക്ഷ കേരളാ സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് കരുതലും അംഗീകരവും നല്‍കുന്നതിലൂടെ സാമൂഹ്യ സുസ്ഥിതിയാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ വൈശാഖ് എ.ആര്‍, ധനലക്ഷ്മി ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ഏകദിന പരിശീലന പരിപാടിയോടനുബന്ധിച്ച് അന്ധബധിര വൈകല്യം നേരിടുന്ന ആളുകളുടെ പ്രയാസങ്ങളെക്കുറിച്ചും അവകാശ സംരക്ഷണത്തെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ പ്രബദ കുമാരി, സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രീതി പ്രതാപന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പരിശീലന പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org