മദ്യനയത്തിനെതിരെ നില്‍പ്പു സമരം

മദ്യനയത്തിനെതിരെ നില്‍പ്പു സമരം
Published on

കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2-ാം തീയതി കച്ചേരിപ്പടി ഗാന്ധിസ്ക്വയറിന് മുന്നില്‍ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള നില്‍പ്പുസമരവും കേരള ലാറ്റിന്‍ കാത്തലിക് സംസ്ഥാന ട്രഷറര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ ഉദ് ഘാടനം ചെയ്തു.

പഞ്ചായത്തീരാജ് നഗര പാലിക ബില്ലിലെ 232, 447 വകുപ്പുകള്‍, 200 മീറ്റര്‍ ദൂര പരിധി എന്നിവ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധനില്‍പ്പു സമരത്തില്‍ അതിരൂപത പ്രസിഡന്‍റ് ഷാജന്‍ പി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ ആന്‍, കെ. വി. ക്ലീറ്റസ്, എം.ഡി റാഫേല്‍, ഐ.സി. ആന്‍റണി, റാഫേല്‍ കളമശ്ശേരി, റെമിജിയൂസ്, ജെസി ഷാജി, ആന്‍റണി, ബോസ്കോ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org