സുബോധനയില്‍ പുതിയ കോഴ്‌സുകള്‍

സുബോധനയില്‍ പുതിയ കോഴ്‌സുകള്‍

Published on

അങ്കമാലി: സുബോധന പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സുബോധന അക്കാദമിയുടെ നേതൃത്വത്തില്‍ വീഡിയോ എഡി റ്റിംഗ്, ചിത്രരചന, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷ, യോഗ എന്നീ വിഷയങ്ങളില്‍ അഞ്ച് ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭി ക്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ലോക്ഡൗണ്‍ ജീവിത ത്തെ ക്രിയാത്മകത കൊണ്ട് ഊര്‍ജസ്വലമാക്കുന്നതിനും വിരസത അകറ്റുന്നതിനുമാണ് പുതിയ കോഴ്‌സുകള്‍ ആരഭിക്കുന്നത് എന്ന് അക്കാഡമി ഡയറക്ടര്‍ റവ. ഫാ. രാജന്‍ പുന്നക്കല്‍ അറിയിച്ചു. വീഡിയോ എഡിറ്റിംഗ്, ചിത്രരചന എന്നിവ ഇവിടെ നടന്നു വരുന്ന കോഴ്സുകള്‍ ആണ്. വൈദികര്‍ തന്നെയാണ് ഭൂരിഭാഗം കോഴ്‌സു കളും പഠിപ്പിക്കുന്നത്.

ഓഗസ്റ്റ് 9, 10 തീയതികളില്‍ ആരംഭിക്കുന്ന ഈ കോഴ്‌സുകളെക്കുറിച്ചു വിശദമായി അറിയുന്നതിനും പേര് രജി സ്റ്റര്‍ ചെയ്യുന്നതിനും 9400092982 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുക.

logo
Sathyadeepam Online
www.sathyadeepam.org