അങ്ങാടിപ്പുറം: ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് മൈതാനത്തു നടന്ന മലപ്പുറം ജില്ലാ സബ്ജൂനിയര് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഇരട്ടക്കിരീടം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചുങ്കത്തറ മാര്‍ തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിനെ 7-2-നു തോല്‍പിച്ചാണു പെണ്‍കുട്ടികള്‍ വിജയകിരീടം സ്വന്തമാക്കിയത്. ഇരുവിഭാഗത്തിലും പരിയാപുരം ഫാത്തിമാ യു.പി. സ്കൂളും ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസും മൂന്നാം സ്ഥാനം പങ്കിട്ടു.
അഖില്‍ ആന്റണി (ക്യാപ്റ്റന്‍), ഡെന്നി ജോസഫ്, അലന് ജോണ്‍, സാജന് കെ. സന്തോഷ്, ടി. ശിവദാസന്‍, മുഹമ്മദ് ഷാഫി, കെ. രാഹുല്‍, പി.എ. ജോസഫ്, കെ. അര്ജുന്, അലന് ദേവസ്യ, കെ.ജെ. തോമസ്, ഷി ബിന്‍ എ. ഷാജി എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സാന്ദ്ര ഫിലിപ്പ് (ക്യാ പ്റ്റന്‍), ആഷ്ലി വിനോജ്, എം. ആദിത്യ, എം.പി. മനീഷ, അന്ന ജോമി, ടി. ജ്യോ തി, സാന്റസ് പിന്റോ, കെ. സായ്തീര്ഥ, സി.പി. അരു ണ എന്നിവര്‍ പെണ്‍കുട്ടി കളുടെ വിഭാഗത്തിലും സെന്റ് മേരീസിനുവേണ്ടി ജേഴ്സിയണിഞ്ഞു. കായികാദ്ധ്യാപകന്‍ കെ.എസ്. സിബിയാണു കുട്ടികളെ പ രിശീലിപ്പിച്ചത്.