നെയ്ത്തോണം എന്ന പേരില്‍ പ്രത്യേക പോസ്റ്റല്‍ കാര്‍ഡ്

A special postcard titled Neithonam
Published on: 

അങ്കമാലി : ഇക്കൊല്ലത്തെ ഓണം പ്രമാണിച്ച് നെയ്ത്തോണം എന്ന പേരില്‍ പ്രത്യേക പോസ്റ്റല്‍ കാര്‍ഡ് പുറത്തിറക്കി, തപാല്‍വകുപ്പ്. തൃശൂര്‍ ജില്ലയിലെ കുത്തമ്പിള്ളി നെയ്ത്തു ഗ്രാമത്തിന്‍റെ തനത് ഉല്പന്നമായ കുത്തമ്പിള്ളി സില്‍ക്ക് കൈത്തറി സാരിയുടെ ഡിസൈന്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്, 'നെയ്ത്തോണം' എന്ന്  ആലേഖനം ചെയ്ത കാര്‍ഡ് പുറത്തിറക്കിയത്. നാല് വശങ്ങളുള്ള കാര്‍ഡിനുള്ളില്‍ കൈത്തറി സാരിയുടെ ഡിസൈന്‍ ഉള്‍പ്പെടുന്ന ഒരു കഷ്ണം ഒട്ടിച്ചു ചേര്‍ത്തിട്ടുണ്ട് എന്ന പ്രത്യേകതയും ഈ പോസ്റ്റല്‍ കാര്‍ഡിനുണ്ട്. കേവലം 200 കാര്‍ഡുകള്‍ മാത്രമാണ് കേരളത്തില്‍ മൊത്തം വിതരണത്തിനുണ്ടായിരുന്നത്.

ഇത്തരം അപൂര്‍വ്വ തപാല്‍ ഉല്പന്നങ്ങളുടെ ശേഖരണം ഹോബിയാക്കിയ അങ്കമാലി സ്വദേശി ഷൈജു കുടിയിരിപ്പിലിന്‍റെ  ശേഖരത്തില്‍ ഇതില്‍ ഒരെണ്ണം സ്ഥാനം പിടിച്ചിട്ടുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഫിലാറ്റലിക് ക്ലബുകളില്‍  അംഗത്വവും ഭാരവാഹിത്വവും ഷൈജുവിനുണ്ട്. അങ്കമാലി ഫിലാറ്റിലിക് ക്ലബിന്‍റെ സ്ഥാപക പ്രസിഡന്‍റാണ് ഷൈജു. 125 രൂപ മുഖവിലയുള്ള ഈ പോസ്റ്റല്‍ കാര്‍ഡിന്, ലഭ്യതകുറവ് മൂലം ഫിലാറ്റലിക് ക്ലബുകളില്‍ ഉയര്‍ന്ന വിലയ്ക്കായിരിക്കും കൈമാറ്റം ചെയ്യപ്പെടുക.

logo
Sathyadeepam Online
www.sathyadeepam.org