നീണ്ടൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സ്വതന്ത്ര ഇടവകയായി

സ്വതന്ത്ര ഇടവകയായി തിരഞ്ഞെടുക്കപ്പെട്ട നീണ്ടൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയിലില്‍ നിന്ന് ഫലകം പ്രഥമ വികാരി ഫാ. സിജോ കിരിയാന്തന്‍, കൈക്കാരന്മാരായ ഡേവിസ് മഴുവഞ്ചേരി, ദേവസി ഞാറേക്കാട്ട്‌, വൈസ് ചെയര്‍മാന്‍ ബേബി വടക്കുഞ്ചേരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
സ്വതന്ത്ര ഇടവകയായി തിരഞ്ഞെടുക്കപ്പെട്ട നീണ്ടൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയിലില്‍ നിന്ന് ഫലകം പ്രഥമ വികാരി ഫാ. സിജോ കിരിയാന്തന്‍, കൈക്കാരന്മാരായ ഡേവിസ് മഴുവഞ്ചേരി, ദേവസി ഞാറേക്കാട്ട്‌, വൈസ് ചെയര്‍മാന്‍ ബേബി വടക്കുഞ്ചേരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ പറവൂര്‍ സെന്റ് തോമസ് കോട്ടയ്ക്കാവ് പള്ളിയുടെ കുരിശുപള്ളിയായി പ്രവര്‍ത്തിച്ചുവന്ന നീണ്ടൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ കല്പന അതിരൂപതാ ചാന്‍സലര്‍ ഫാ. ബിജു പെരുമായന്‍ വായിച്ചു. അതിരൂപതാ വികാരി ജനറല്‍ ഫാ. ഡോ, ഹോര്‍മിസ് മെനാട്ടി ഡിക്രി കൈമാറി. തുടര്‍ന്നു നടന്ന കൃതജ്ഞതാബലിയില്‍ മുന്‍ വികാരിമാര്‍ ഉള്‍പ്പെടെ പതിമൂന്ന് പുരോഹിതര്‍ പങ്കു ചേര്‍ന്നു. ഇടവക പ്രഖ്യാപന സമ്മേളനത്തില്‍ വികാരി ഫാ. സിജോ കിരിയാന്തന്‍ സ്വാഗതം പറഞ്ഞു. കൈക്കാരന്‍ എം.ജെ. ഡേവീസ് മഴുവഞ്ചേരി ദേവാലയ ചരിത്രം അവതരിപ്പിച്ചു. ഫൊറോന വികാരി മോണ്‍. ആന്റണി പെരുമായന്‍ കുടുംബ രജിസ്റ്റര്‍ വിതരണം ചെയ്തു. കൈക്കാരന്‍ ദേവസി ഞാറേക്കാട്ടും ഫാമിലി യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് രജിസ്റ്ററുകള്‍ ഏറ്റുവാങ്ങി. ഫാ. വര്‍ഗ്ഗീസ് ചെരപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ജോസ് പാറപ്പുറം, ഫാ. ബിനു മങ്ങാട്ട്, ഫാ. ജെറ്റോ തോട്ടുങ്കല്‍, ഫാ. ജോമോന്‍ പാല്യക്കര, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. ജോഷി കളപ്പറമ്പത്ത്, ഫാ. ജോയ് ചക്യത്ത്, ഫാ, റിജു മൈനട്ടിപറമ്പില്‍, ഫാ. ജോണ്‍സണ്‍ തെക്കൂട്ടത്തില്‍ എന്നിവര്‍

ആശംസകള്‍ നേര്‍ന്നു. വൈസ് ചെയര്‍മാന്‍ വി.പി. ബേബി വടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി. മുന്‍കൈക്കാരന്മാരെ മെമെന്റോ നല്‍കി ആദരിച്ചു. ജോസ് മഴുവഞ്ചേരി രചിച്ച മംഗളഗീതാലാപനത്തിനുശേഷം സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org