നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം ഫാ. ഡോ. കുറ്റിയാങ്കല്‍

നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം  ഫാ.  ഡോ. കുറ്റിയാങ്കല്‍
Published on

പാലാ : നസ്രാണികളുടെ ഐക്യത്തിനും, ഏതദേശീയ മെത്രാനു വേണ്ടിയും, യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കൽ.

കത്തോലിക്കാ കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നിധീരിക്കൽ മാണി കത്തനാരുടെ 122 -ാം ചരമ വാർഷികത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാവ്, നിയമജ്ഞൻ, പത്രപ്രവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ചരിത്രകാരൻ, രാഷ്ട്രീയചിന്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ അനന്യസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,

ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, സി എം ജോർജ്, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, സാബു പൂണ്ടികുളം, ടോമി കണ്ണിറ്റുമ്യാലിൽ, രാജേഷ് പാമ്പാറയിൽ എഡ്വിൻ പാമ്പാറ, ക്ലിൻ്റ് അരീപ്ലാക്കൽ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org