
ആലുവ: ചൂണ്ടി, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് എം.ജി. യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ രണ്ടാം സ്ഥാനം. സമകാലീന കേരളത്തിലെ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി രചിച്ച 'മുതലക്കണ്ണീർ' എന്ന നാടകമാണ് അവതരിപ്പിച്ചത്. മുപ്പത്തിരണ്ട് ടീമുകൾ മാറ്റുരച്ച നാടകോത്സവം ജനുവരി 24, 25, 26 തീയതികളിൽ കട്ടപ്പന ഗവൺമെന്റ് കോളേജിലാണ് സംഘടിപ്പിച്ചത്.