ദേശീയ വിദ്യാഭ്യാസ നയം പ്രതീക്ഷകളും വെല്ലുവിളികളും വെബിനാര്‍

ദേശീയ വിദ്യാഭ്യാസ നയം പ്രതീക്ഷകളും വെല്ലുവിളികളും വെബിനാര്‍

ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം – 2020, ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്തിര വികസന ലക്ഷ്യങ്ങളില്‍ നാലാമത്തേതാണ് സമഗ്രവും തുല്യവുമായ വിദ്യാഭ്യാസ അവസരങ്ങള്‍ ഏവര്‍ക്കും ഒരുക്കുക എന്നത്. ഭാരതത്തിന്റെ ഭരണഘടനയുടെ തണലില്‍ പരിപാലിക്കപ്പെടേണ്ട ഒട്ടേറെ മൂല്യങ്ങള്‍ – മതേതരത്വം ഉള്‍പ്പെടെ – വിവിധ മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികളോടൊപ്പം ചര്‍ച്ച ചെയ്യുകയാണ്.

ചാവറ കള്‍ച്ചറല്‍ സെന്റര് ഈ വിഷയത്തില്‍ ആഗസ്‌ററ് 12 ബുധനാഴ്ച വൈകിട്ട് 3 .30 നു വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യയിലും യൂ.എന്നിലും പ്രവര്‍ത്തിച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായ ശ്രീ. എം.പി. ജോസഫ് വെബ്ബിനാര്‍ ഉത്ഘാടനം ചെയ്യും .കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.എം.സി .ദിലീപ്കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മുന്‍ മേധാവി ഡോ. കെ.ശിവരാജന്‍, കുട്ടിക്കാനം മരിയന്‍ കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ.റോയ് എബ്രഹാം, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. വിനീത സി..എസ്.എസ്.റ്റി., സി.ബി.സി.ഇ. സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, കേരള സഹോദയ സംസ്ഥാന ട്രെഷറര്‍ ഫാ. ബിജു വെട്ടുകല്ലേല്‍ സി.എം.ഐ., കെ.എസ്.ടി..എ. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാര്‍, കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ .റോബി കണ്ണന്‍ചിറ സി.എം.ഐ അധ്യക്ഷത വഹിക്കും.

വെബിനറില്‍ പങ്കെടുക്കുന്നതിന് സൂം ഐ.ഡി. 883 9225 7738 പാസ്വേഡ് chavara12

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org