രാഷ്ട്ര നിര്‍മ്മാണം കര്‍ഷക യുവാക്കളിലൂടെ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

രാഷ്ട്ര നിര്‍മ്മാണം കര്‍ഷക യുവാക്കളിലൂടെ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഫോട്ടോ അടിക്കുറിപ്പ് : മുളക്കുളത്ത് എസ് എം വൈ എം പാലാ രൂപതയിലെ പ്രഥമ യുവ കര്‍ഷകസംഘത്തിന്റെ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുന്നു. വികാരി ഫാ. ജോസ് കളപ്പുരക്കല്‍,എസ് എം വൈ എം രൂപത ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, ഫാ. ജോസ് പെരിങ്ങാമലയില്‍,സി. അതുല്യ എസ് എം വൈ എം രൂപത പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, യൂണിറ്റ് പ്രസിഡന്റ് ജോണ്‍ അലക്‌സ്, ജനറല്‍ സെക്രട്ടറി ജിയോ ചിറപ്പുറത്തു , സെബാസ്റ്റ്യന്‍ തോട്ടത്തില്‍ എന്നിവര്‍ സമീപം

മുളക്കുളം: വര്‍ത്തമാനകാലത്ത് കര്‍ഷക വൃത്തിയില്‍ താല്പര്യം കാണിക്കുന്ന യുവാക്കളെ കാണുമ്പോള്‍ ഏറെ പ്രതീക്ഷ ഉണ്ടെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാഷ്ട്രത്തെ നിര്‍മ്മിക്കുന്നതില്‍ കൃഷിയും വിദ്യാഭ്യാസവും തൊഴിലും ഏതദ്ദേശീയ ശൈലിയില്‍ പൊരുത്തപ്പെടുത്തി എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എം വൈ എം മുളക്കുളം യൂണിറ്റ് നേതൃത്വം കൊടുക്കുന്ന രണ്ടരയേക്കര്‍ പാടത്തെ നെല്‍കൃഷി ഞാറ് നട്ടും യുവജനങ്ങളുടെ പ്രഥമ കര്‍ഷകസംഘം ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൃഷിയെ മഹത്വമുള്ള ഒരു ഉദ്യമം ആയി കാണണമെന്നും വൈദേശിക ശൈലിയിലുള്ള വിദ്യാഭ്യാസം ധാരാളം ഉപകാരം ചെയ്തപ്പോഴും കൃഷി സംസ്‌കാരത്തിന് കോട്ടം വരുത്തിയെന്നും പിറകോട്ടു പോയ കര്‍ഷക മേഖലയെ യുവാക്കള്‍ തന്നെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ കരസ്ഥമാക്കാനും 2.5 ഏക്കറില്‍ താഴെയുള്ളവര്‍ ews ന്റെ സംവരണാനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന നെല്‍കൃഷിയില്‍ ലാഭവിഹിതം ഹോം പാലാ പ്രോജക്ടിലെ ഭവനനിര്‍മ്മാണത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുമെന്നും യുവാക്കള്‍ക്ക് വരുമാനം എന്ന രീതിയില്‍ രൂപപ്പെടുത്തുമെന്നും വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ.ജോസഫ് കളപ്പുരയ്ക്കല്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ജോണ്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. എസ് എം വൈ എം രൂപത ഡയറക്ടര്‍ ഫാ തോമസ് സിറില്‍ തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, ഫാ. ജോസ് പെരിങ്ങാമലയില്‍, ജിയോ ചിറപ്പുറത്തു,സെബാസ്റ്റ്യന്‍ തോട്ടത്തില്‍, ജോണ്‍സ് പാപ്പച്ചന്‍,ടോമിന്‍ കുഴികണ്ടതില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org