ചാവറയില്‍ ദേശിയഗാനം ദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ദേശിയഗാനം മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ദേശിയഗാനം മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍
Published on

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ദേശിയഗാനംദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ എറണാകുളം ജില്ലയിലെ 7 സ്‌ക്കൂളുകള്‍ പങ്കെടുത്തു. എല്‍.പി., യു.പി. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി എന്നിങ്ങനെ നാലു വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തിയത്.വിജയികളായവര്‍ക്ക് ഒന്നാംസമ്മാനം 1000 രൂപ, മെമന്റോ, പ്രശസ്തിപത്രം, രണ്ടാംസമ്മാനം 750 രൂപ, മെമന്റോ, പ്രശസ്തിപത്രം, മൂന്നാംസമ്മാനം 500 രൂപ, മെമന്റോ, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് സമ്മാനം. ദേശിയഗാനം, ദേശഭക്തി ഗാനത്തില്‍ എല്‍.പി., വിഭാഗത്തില്‍ സെന്റ് തോമസ് എല്‍.പി.സ്‌ക്കൂള്‍, സെന്റ് ആന്റണിസ് എല്‍പി. സ്‌ക്കൂള്‍, യു.പി. വിഭാഗം ദേശിയഗാനമത്സരത്തില്‍ സെന്റ് തെരേസാസ് യു.പി. സ്‌ക്കൂള്‍, സെന്റ് തോമസ് യു.പി. സ്‌ക്കൂള്‍, സെന്റ് ആന്റണിസ് യു.പി. സ്‌ക്കൂള്‍, ദേശഭക്തി ഗാനമത്സരത്തില്‍ സെന്റ് തോമസ് യു.പി. സ്‌ക്കൂള്‍, സെന്റ് ആന്റണീസ് യു.പി. സ്‌ക്കൂള്‍, സെന്റ് തെരേസാസ് യു.പി. സ്‌ക്കൂള്‍, ഹൈസ്‌ക്കൂള്‍ വിഭാഗം ദേശിയഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍, രണ്ടാം സ്ഥാനം ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍, മൂന്നാം സ്ഥാനം സെന്റ് ആന്റണീസ് ഹൈസ്‌ക്കൂള്‍, ദേശഭക്തിഗാനമത്സരം സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, സെന്റ് ആന്റണിസ് ഹൈസ്‌ക്കൂള്‍, സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശിയ ഗാനം, ദേശഭക്തിഗാനത്തില്‍ ടോക്എച്ച് പബ്ലിക്ക് സ്‌ക്കൂള്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിജയികളായി. ഫാ. തോമസ് പുതുശ്ശേരി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജോണ്‍സണ്‍ മങ്ങഴ, മാത്യൂസ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫാ. തോമസ് പുതുശ്ശേരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോളി പവേലില്‍, സഖിത കെ.പി., സെവ്യര്‍ നെല്‍ബന്‍, അഖില്‍ ശ്രീനിവാസന്‍, അനിത സി.ജെ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org