നമീബിയ സെമിനാരി റെക്ടറായി മലയാളി ഫാ. തളിയത്ത് സി എം ഐ

നമീബിയ സെമിനാരി റെക്ടറായി മലയാളി ഫാ. തളിയത്ത് സി എം ഐ
Published on

ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ സെ. ചാള്‍സ് മേജര്‍ സെമിനാരി റെക്ടറായി ഫാ.ടൈജു തളിയത്ത് സി എം ഐ നിയമതിനായി. അഞ്ചു വര്‍ഷമായി ഈ സെമിനാരിയില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മിസ്സിയോളജിയില്‍ ഉന്നതപഠനം നടത്തിയിട്ടുള്ള ഫാ. ടൈജു റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എറണാകുളം, വരാപ്പുഴ, പുത്തന്‍പള്ളി സ്വദേശിയായ ഫാ. ടൈജു, സി എം ഐ സന്യാസസമൂഹത്തിന്റെ ഗുജറാത്തിലെ രാജ്‌കോട്ട് പ്രോവിന്‍സ് അംഗമാണ്.

സി എം ഐ സമൂഹാംഗം തന്നെയായ ഫാ. ബെന്നി കരുവേലില്‍ സി എം ഐ ആയിരുന്നു ഈ സെമിനാരി റെക്ടറായി സേവനം ചെയ്തിരുന്നത്. അദ്ദേഹം നമീബിയ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി ജനറലായതിനെ തുടര്‍ന്നാണ് പുതിയ റെക്ടറായി ഫാ. തളിയത്തിനെ, വത്തിക്കാന്‍ സുവിശേഷവത്കരണകാര്യാലയം അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ലൂയി ടാഗ്ലെ നിയമിച്ചത്.

മൂന്നു ലക്ഷത്തോളം കത്തോലിക്കരുള്ള നമീബിയയില്‍ ഒരു അതിരൂപതയും ഒരു രൂപതയും ഒരു അപ്പസ്‌തോലിക് വികാരിയാത്തുമാണ് കത്തോലിക്കാസഭയ്ക്കുള്ളത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org