നൈപുണി വികസന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കണ്ടനാട് പാരീഷ്ഹാളിൽ ജന ശിക്ഷണ സംസ്ഥാൻ പദ്ധതിയുടെ സഹകരണത്തോടെ സഹൃദയ സംഘടിപ്പിച്ച ക്രാഫ്റ്റ് ബേക്കർ പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിതാ മുരളി നിരവഹിക്കുന്നു. ആൽവിൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ.മാത്യു മണവാളൻ, സി.ജി. മേരി, ഷെൽഫി ജോസഫ് തുടങ്ങിയവർ സമീപം.

Published on

കണ്ടനാട്: കേന്ദ്ര നൈപുണി വികസന മന്ത്രാലയത്തിന് കീഴിലുള്ള ജൻ ശിക്ഷൺ സംസ്ഥാൻ പദ്ധതിയുടെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, വനിതാ സ്വയംസഹായ സംഘാംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രാഫ്റ്റ് ബേക്കർ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കണ്ടനാട് ഇൻഫന്റ് ജീസസ് പാരീഷ് ഹാളിൽ വികാരി ഫാ.മാത്യം മണവാളന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഉദയം പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിതാ മുരളി ഉദ്‌ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജൻ ശിക്ഷൺ സംസ്ഥാൻ ജില്ലാ സയറക്ടർ സി.ജി. മേരി ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ആൽവിൻ, ബിനു ജോഷി, സഹൃദയ കോ ഓർഡിനേറ്റർ ഷെൽഫി ജോസഫ് , ലിസി ജോർജ്, ഫാത്തിമാ ജാബിർ മെർലി ജയിംസ് എന്നിവർ സംസാരിച്ചു. 2 മാസം നീണ്ടുനിന്ന പരിശീലനത്തിൽ 50 പേരാണ് പങ്കെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org