നൈപുണി വികസന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്‌കൂളിൽ ജന ശിക്ഷണ സംസ്ഥാൻ പദ്ധതിയുടെ സഹകരണത്തോടെ സഹൃദയ സംഘടിപ്പിച്ച സ്‌മാൾ പോൾട്രി ഫാർമർ പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. ഷെൽഫി ജോസഫ്, സിസ്റ്റർ ജിത, ബിജു പഴമ്പിള്ളി, സി.ജി. മേരി, കെ.എസ്. ഷാജി, ഫാ. ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സമീപം.

കൂനമ്മാവ് : കേന്ദ്ര നൈപുണി വികസന മന്ത്രാലയത്തിന് കീഴിലുള്ള ജന ശിക്ഷണ സംസ്ഥാൻ പദ്ധതിയുടെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച സ്‌മാൾ പോൾട്രി ഫാർമർ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും കോഴിക്കുഞ്ഞുങ്ങളും വിതരണം ചെയ്തു. സ്ക്കൂൾ ഹാളിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം ബിജു പഴമ്പിള്ളി, ജന ശിക്ഷണ സംസ്ഥാൻ ജില്ലാ ഡയറക്ടർ സി.ജി. മേരി, വെറ്റിനറി സർജൻ ഡോ. പി.എ .സൈറ, സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിത, സന്ധ്യ ആർ. പണിക്കർ, സഹൃദയ കോ ഓർഡിനേറ്റർ ഷെൽഫി ജോസഫ് എന്നിവർ സംസാരിച്ചു. 15 ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ പങ്കെടുത്ത 40 പേർക്ക് 50 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org