സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍
Published on

രാജ്യാന്തര അവസരങ്ങള്‍ നേടിയെടുക്കുവാന്‍ യുവതലമുറയെ പ്രാപ്തരാക്കുംവിധം സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആഗോളകാഴ്ചപ്പാടുകളോടുകൂടിയ പദ്ധതികളും സമഗ്രമാറ്റങ്ങളുമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ കഴിഞ്ഞനാളുകളിലെ മുന്നേറ്റത്തിന്റെ പിന്നില്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്കുള്ള പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ 14 കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളും ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനമികവും പുലര്‍ത്തുന്നതിനാല്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ രാജ്യാന്തരപദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അസോസിയേഷന്‍ സൂചിപ്പിച്ചു.
സ്റ്റാര്‍ട്ടപ് പദ്ധതികള്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മുഖഛായ മാറ്റുകമാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനമാകും. സാങ്കേതിക യൂണിവേഴിസിറ്റിയുടെ  ബിടെക് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 14 കോളജുകളെയും അസോസിയേഷന്‍ അഭിനന്ദിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, ഫാ. ജോണ്‍ പാലിയേക്കര, ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. മോണ്‍.ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, മോണ്‍. വില്‍ഫ്രഡ് ഇ., ഫാ. ജോണ്‍ വിളയില്‍, ഫാ. റോയി വടക്കന്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. ടോമി പടിഞ്ഞാറേവീട്ടില്‍, ഫാ. ഡെന്നി മാത്യു, ഫാ. പോള്‍ നെടുമ്പ്രം, ഫാ. ജയിംസ് ചെല്ലംകോട്ട്, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോര്‍ജ് പെരുമാന്‍, ഫാ. ഫെര്‍ഡിനാന്‍ പീറ്റര്‍, ഫാ.ജോര്‍ജ് റബേയ്‌റേ, ഫ്രാന്‍സീസ് ജോര്‍ജ്ജ്, ഫാ.മാത്യു കോരംകുഴ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org