രാഷ്ട്രീയത്തിന്റെ പേരിലും, പ്രണയ നൈരാശ്യത്തിന്റെ പേരിലും നടക്കുന്ന കൊലപാതകങ്ങൾ വേദനാജനകം : കെ സി ബി സി പ്രൊലൈഫ് സമിതി

രാഷ്ട്രീയത്തിന്റെ പേരിലും, പ്രണയ നൈരാശ്യത്തിന്റെ പേരിലും നടക്കുന്ന കൊലപാതകങ്ങൾ വേദനാജനകം : കെ സി ബി സി പ്രൊലൈഫ് സമിതി
Published on

രാഷ്ട്രീയത്തിന്റെ പേരിലും, പ്രണയനൈരാശ്യത്തിന്റെ പേരിലും നടക്കുന്ന കൊലപാതകങ്ങൾ വേദനാജനകമാണെന്ന്
കെ സി ബി സി പ്രൊലൈഫ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടത്തുമ്പോൾ അനാഥമാകുന്ന കുടുംബങ്ങളും കുഞ്ഞു മക്കളെയുമോർത്തു വിലപിക്കുന്നുവെന്നും കൊലപാതകം ഒന്നിനുമൊരു ശാശ്വത പരിഹാരമല്ല എന്നു രാക്ഷ്ട്രീയ നേതൃത്വം അണികളെ ബോധവൽ കരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ്‌ ജോൺസൺ ചൂരേപറമ്പിൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസ്ഥാവിച്ചു അതോടൊപ്പം പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടികളെ കൊലപെടുതുകയും സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ കൂടിവരുന്ന സാഹചര്യം വേദനാജനകമാണ്. മാതാപിതാക്കൾ പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ശ്രദ്ധിക്കണമെന്നും പടന കാലത്തുമാത്രമല്ല അതിനുശേഷവും അവരുടെ ജീവിത ചര്യകൾ മനസിലാക്കി വേണ്ട നിർദേശങ്ങൾ നൽകണമെന്നും അഭിപ്രായപ്പെട്ടു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org