
പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങള്‍ ആഗ്ര ഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ മുല്ലപ്പെരിയാ റില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരള സര്‍ക്കാ രിന്റെ പ്രാഥമിക നടപടികള്‍ സ്വാഗതം ചെയ്യുന്നു വെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി.
10 വര്‍ഷം മുമ്പ് തയ്യാറാക്കിയ വിശദമായ പ്രൊജ ക്റ്റ് റിപ്പോര്‍ട്ട് കാലോചിതമായി ഇപ്പോള്‍ പരിഷ്‌ക രിക്കുന്നത് പദ്ധതി പ്രദേശത്ത് ആശങ്കളോടെ ജീവി ക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രത്യാശ നല്‍കുന്നു. 2011 ല്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ ആഗ്രഹിച്ച ഈ പദ്ധതി നിയമക്കുരുക്കുകളുടെ ഇട പെടലുകളില്ലാതെ പുര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുക്കണം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സുരക്ഷാ പ്രസ്ഥാനങ്ങളും പിന്തുണ നല്‍കണം.
125 വര്‍ഷം മുമ്പ് അന്ന് ലഭ്യമായിരുന്ന സാങ്കേ തിക സൗകര്യങ്ങളുപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ സുരക്ഷിതത്വത്തില്‍ അമിത വിശ്വാസം പുലര്‍ത്തുന്ന നയം കാര്യക്ഷമതയുള്ള സര്‍ക്കാരിനും സമൂഹത്തി നും അംഗീകരിക്കുവാന്‍ കഴിയില്ല. 6 ജില്ലകളിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാന്‍ പുതിയ ഡാം നിര്‍മ്മാണ ത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്ന വസ്തുത വിസ്മരിക്കാനാവില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയാ യുള്ള പ്രസ്താവനയായി ഈ നടപടി മാറരുതെന്ന് പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു.