മാതൃവേദി മേഖലാ സമ്മേളനം പരിയാപുരത്ത് സമാപിച്ചു

മാതൃവേദി മേഖലാ സമ്മേളനം പരിയാപുരത്ത് സമാപിച്ചു
Published on

അങ്ങാടിപ്പുറം: സീറോ മലബാർ മാതൃവേദി മേഖലാ
 സമ്മേളനവും സെമിനാറും പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ സമാപിച്ചു. കുടുംബബന്ധങ്ങളുടെ മൂല്യവും മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.  

പരിയാപുരം ഫോറോന  വികാരി ഫാ.ജോർജ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.  മാതൃവേദി മേഖലാ ഡയറക്ടർ ഫാ.സണ്ണി  മുകളേപ്പറമ്പിൽ  അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ റീന സിബി പുതുപ്പറമ്പിൽ, അസി.വികാരി  ഫാ.റിനു  തിട്ടയിൽ, ആനിമേറ്റർ  സിസ്റ്റർ ലീന എന്നിവർ പ്രസംഗിച്ചു.

 ബർനാഡ് ജോസ് ക്ലാസ് നയിച്ചു. സിസ്റ്റർ മെർലിൻ, മെറ്റിൽഡ സെബാസ്റ്റ്യൻ മുക്കാട്ട്, സ്വപ്ന ജോസഫ്, ബബിത ആൻ ജോസഫ് കൊല്ലറേട്ട്, മരിയ ജോസഫ്, അമ്മിണി കുന്നുംപുറം, ലിസമ്മ ജോസഫ്, ടിനു സനീഷ് എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org