
കൊച്ചി : സാനു മാഷ് അതുല്യമായ ഗുരുനാഥൻ ആണ് പഠിപ്പിക്കുകയല്ല ചെയ്തത്, ബൗദ്ധികതയുടെ ഉന്നതങ്ങളിലേക്ക് നമ്മളെ ചിന്തിപ്പിക്കാനും ചിന്തിച്ച് കണ്ടുപിടിക്കാനുള്ള കഴിവും ആണ് നമുക്ക് മാഷ് തരുന്നത്. താൻ പറയുന്നത് മാത്രം ശരിയാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു ചിന്ത നമ്മുടെ മുന്നിലിട്ട് തന്നാൽ നാം എങ്ങനെ ഉൾക്കൊള്ളണമെന്ന് നമുക്ക് തീരുമാനിക്കുന്നതിന് സ്വാതന്ത്ര്യം നൽകുന്നു.
ഇത്രയും അതികായനായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ആശുപത്രിയിൽ വച്ച് കൈ ടാഗ് ചെയ്തു വെച്ചപ്പോൾ ഇത് അഴിച്ചുമാറ്റൂ എന്ന് ദേഷ്യത്തോടെ പറഞ്ഞു എന്നാണ് മകൻ രഞ്ജിത്ത് പറയുന്നത്. അപ്പോൾ മാത്രമാണ് ജീവിതത്തിൽ ഒരു ദേഷ്യത്തോടെ ആയിട്ടുള്ള സംസാരിച്ചത്. മാഷ് ഒരിക്കലും കെട്ടിയിടപ്പെടാൻ ആഗ്രഹിച്ചിട്ടില്ല, മാഷ് എല്ലാവരെയും ഇൻസ്പെയർ ( പ്രചോദനം) ചെയ്തതാണ്, സാനു മാഷ് ഇല്ലാതെ മുന്നോട്ടു പോകാനില്ല എന്നത് നാം തിരിച്ചറിയുന്നു.
2015 എന്നോട് മാഷ് ചോദിച്ചു എന്താണ് ജഡ്ജി ആവാത്തത്. പിന്നീട് മാഷിനോട് ഞാൻ പറഞ്ഞു, മാഷിന്റെ ആ ആഗ്രഹം ആണ് എന്നെ ആ പദവിയിലേക്ക് എത്തിച്ചത്. ആരോടും അസൂയയില്ലാത്ത ആരോടും ദേഷ്യപ്പെടാത്ത, ഒന്നിനെയും കുറ്റപ്പെടുത്താനോ, ഒരു വിവാദത്തിനും നിൽക്കാത്ത വ്യക്തിയാണ് സാനു മാഷ്. ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം ലഭിച്ച ആളാണ്. മാഷിനോടൊപ്പം സൗഹൃദം ഉണ്ടായി എന്നത് നോബൽ പ്രൈസ് കിട്ടിയതിനേക്കാൾ അതുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
ചാവറ കൾച്ചറൽ സെന്റർ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രൊഫ. എം. കെ. സാനു അനുശോചന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം ഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ ബിജു വടക്കേൽ, ചാവറ കൾച്ചർ ഡയറക്ടർ ഫാ, അനിൽ ഫിലിപ്പ് സി. എം. ഐ., കൗൺസിലർ പത്മജ എസ് മേനോൻ, പ്രൊഫ. എം തോമസ് മാത്യു, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ പ്രസിഡണ്ട് ഡി ബി ബിനു, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി.തോമസ്,
ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, ജസ്റ്റിസ് പി എസ് ഗോപിനാഥൻ, ഡൊമിനിക് പ്രസന്റേഷൻ, കെ.സി.ബി സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, മുൻ മേയർ സൗമിനി ജയ്ൻ, കെ. എൽ. മോഹന വർമ്മ, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ,പിജെ ചെറിയാൻ, അബ്ദുൽ കലാം, തനൂജ ഭട്ടതിരിപ്പാട്, ഗീത സാദനം, അശോകൻ അർജുനൻ, ജോൺസൺ സി എബ്രഹാം, സി.ജി രാജഗോപാൽ, കെ വി പി കൃഷ്ണകുമാർ, ടി കലാകാരൻ, പി ഐ സദാശിവൻ, സി ഐ സി സി ജയചന്ദ്രൻ, എം. എസ് രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.