വിവര്‍ത്തകനും ഗ്രന്ഥകാരനും എന്ന നിലയില്‍ കേരള കത്തോലിക്കാസഭയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ നിര്യാതനായി. കെസിബിസി ആസ്ഥാനമായ പിഒസിയില്‍ 1990 മുതല്‍ മൂന്നു പതിറ്റാണ്ടോളം അദ്ദേഹം സേവനം ചെയ്തു.
വത്തിക്കാന്‍ രേഖകളുടെ വിവര്‍ത്തകനും പി ഒ സി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്ററും ആയിരിക്കയാണ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
കോതമംഗലം രൂപതാംഗമായ അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം എം എ രണ്ടാം റാങ്കോടെ കരസ്ഥമാക്കി. പിന്നീട് മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.
മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങളും അപ്പസ്‌തോലിക പ്രബോധനങ്ങളും ഉള്‍പ്പെടെ സഭാപരമായ 200 ലധികം രേഖകള്‍ അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
നിരവധി ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. കെസിബിസിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടി.