മോണ്‍ പോള്‍ കാക്കശ്ശേരി 38-ാം ചരമവാര്‍ഷികമാചരിച്ചു

മോണ്‍ പോള്‍ കാക്കശ്ശേരി 38-ാം ചരമവാര്‍ഷികമാചരിച്ചു

തൃശൂര്‍: അതിരൂപയിലെ പ്രമുഖ വൈദികനായിരുന്ന മോണ്‍ പോള്‍ കാക്കശ്ശേരിയുടെ 38-ാം ചരമവാര്‍ഷികം പ്രമാണിച്ച് മറ്റം പള്ളിയില്‍ നടന്ന അനുസ്മരണചടങ്ങുകള്‍ക്ക് ഫാ. സൂരജ് കാക്കശ്ശേരി CMI കാര്‍മ്മികത്വം വഹിച്ചു. ഒല്ലൂര്‍ സെ. വിന്‍സെന്റ് ഡി പോള്‍ സംഘത്തിനു വേണ്ടി വൈ. പ്രസിഡണ്ട് ബേബി മൂക്കന്‍ കല്ലറയില്‍ ബൊക്കെ സമര്‍പ്പിച്ചു. ജോസ് കാക്കശ്ശേരി, ജോണ്‍സണ്‍ കാക്കശ്ശേരി, ബിന്റൊ ഡേവിസ്, സി.ഡി. ലൂവീസ് എന്നിവര്‍ സംസാരിച്ചു. അച്ചന്റെ ജീവിതരേഖകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ വിതരണം ചെയ്തു.

logo
Sathyadeepam Weekly
www.sathyadeepam.org