മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂര്‍ സഹായ മെത്രാന്‍

മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂര്‍ സഹായ മെത്രാന്‍

Published on

മോണ്‍. ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ ലാറ്റിന്‍ കത്തോലിക്ക രൂപതയുടെ നിയുക്ത സഹായമെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക ഇടവകയില്‍ കുറുപ്പശ്ശേരി സ്റ്റാന്‍ലി ഷേര്‍ളി ദമ്പതികളുടെ മകനാണ്. പള്ളിപ്പുറം ഇടവകയില്‍ നിന്നുള്ള നാലാമത്തെ മെത്രാനാണ്.

മാള്‍ട്ടയിലെ അപ്പസ്‌തോലിക്ക് ന്യുണ്‍ഷ്വേച്ചറില്‍ ഫസ്റ്റ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയായിരുന്നു മോണ്‍. ഡെന്നീസ്. ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്‌ലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി , കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് ഇന്‍ചാര്‍ജ്, പുല്ലൂറ്റ് സെന്റ് ആന്റണീസ് പള്ളി വികാരി , കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമില്‍ നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍. 1991 ഡിസംബര്‍ 23ന് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org