മോണ്‍. ജോര്‍ജ്ജ് അക്കര ഒന്നാം ചരമവാര്‍ഷികാനുസ്മരണം നടത്തി

മോണ്‍. ജോര്‍ജ്ജ് അക്കര ഒന്നാം ചരമവാര്‍ഷികാനുസ്മരണം നടത്തി

തൃശൂര്‍: അതിരൂപത മുന്‍ വികാരി ജനറാളും അക്കര കുടുംബക്ഷേമസംഘം രക്ഷാധികാരിയും സീനിയര്‍ വൈദികനുമായിരുന്ന മോണ്‍. ജോര്‍ജ്ജ് അക്കരയുടെ ഒന്നാം ചരമവാര്‍ഷികം ഒല്ലൂര്‍ ഫൊറോനപള്ളിയില്‍ ആചരിച്ചു.

അനുസ്മരണ തിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

''വിശുദ്ധി, ആത്മീയത, സേവനം, സഹനം, എളിമ തുടങ്ങിയ പുണ്യങ്ങളില്‍ വൈദികര്‍ക്ക് ഉത്തമ മാതൃകയായിരുന്ന അക്കരയച്ചന്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ട് ജാതിമതഭേവമന്യെ എല്ലാവരേയും സഹായിച്ചുകൊണ്ട് യേശുവിനെ പ്രഘോഷിച്ച മാതൃക വൈദികനുംകൂടിയായിരുന്നെന്ന് പ്രസ്താവിച്ചു.''

മോണ്‍. അക്കര റെക്ടായിരുന്ന കാലത്തെ വൈദികവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'അനുസ്മരണഗ്രന്ഥം' മാര്‍ താഴത്തും മാര്‍ നീലങ്കാവിലും ചേര്‍ന്ന് സഹോദരന്‍ എ.ടി. ചാക്കോക്കും സഹോദരി സിസ്റ്റേഴ്‌സിനും നല്‍കി പ്രകാശനം ചെയ്തു. റവ. ഡോ. ഡൊമനിക്ക് തലക്കോടന്‍ പുസ്തകപരിചയം നടത്തി. ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ. സെബി കവലക്കാട്ട്, ഫാ. ജോസഫ് അക്കര സി.എം.ഐ., ആലുവ സെമിനാരി റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, സിസ്റ്റര്‍ അനീജ സി.എം.സി., സിസ്റ്റര്‍ ജെയ്‌സി ജോണ്‍, ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ബേബി മൂക്കന്‍, വര്‍ഗ്ഗീസ് പോള്‍ അക്കര, മെര്‍ലിന്‍ ഡയസ്സ്, റോസ്‌മേരി എഡ്‌വിന്‍, ഡോ. ജോജു സി. അക്കര, പോള്‍സണ്‍ ജോസ് അക്കര, ഡോ. ജെന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചനയും വീഡിയോ പ്രദര്‍ശനവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org