

കൊച്ചി : സംഗീതം എല്ലാവരേയും ഒന്നിപ്പിക്കുന്നു, സംഘഗാനത്തിനും ഏറെ പ്രാധാന്യം എല്ലാ പ്രായക്കാരിലും ഇന്ന് ഉണ്ട് എന്നും ബിഷപ്പ് ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻ്ററിൽ ജെ ഡി മ്യൂസിക് ബാൻ്റ് ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അദർശ് വൽസൺ, പിന്നണിയിൽ ബാലകൃഷ്ണ കമ്മത്ത് സംഘവും അണിനിരന്നു. ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ അനിൽ ഫിലിപ്പ് സി. എം ഐ.യുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സെൻ്റ് ജോസഫ്‌സ് മൊണാസ്റ്ററി സുപ്പീരിയർ ഫാ. മാതൃൂ കോയിക്കര സി. എം. ഐ , ബിഷപ്പിനെ സ്വീകരിച്ചു.
തിരക്കഥാകൃത്തും നടനുമായ ബെന്നി പി നായരമ്പലം, ഞാറക്കൽ ശ്രീനി, സംഗീത സംവിധായകൻ സുരേഷ് മണിമല, പൗളി വൽസൻ, അനിൽ പ്ലാവിൻസ്, ചാവറ കൾച്ചറൽ സെൻ്റർ ഫിനാൻഷ്യൽ അഡ്‌മിനിസ്ട്രേറ്റർ ഫാ എമിൽ പുള്ളിക്കാട്ടിൽ സി എം ഐ, അനിൽ പ്ലാവിൻസ് എന്നിവർ പങ്കെടുത്തു. പൗളി വത്സനെയും, ആദർശിനെയും ബിഷപ്പ് ആൻ്റണി വാലുങ്കൽ ആദരിച്ചു.