കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ മരിയാംബിക കുടുംബകൂട്ടായ്മ (പത്താം യൂണിറ്റ്) പ്രസിഡന്റ് സിനു പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ പ്രഥമയോഗം നടത്തി. റവ. ഫാ. ജോസ് വലിയകടവില്‍, ഹോളി ഫാമിലി മദര്‍ സൂപ്പരിയര്‍ റവ. സി. റോസ് വര്‍ഗീസ്, റവ. സി. ദീപ്തി, വൈസ് ചെയര്‍മാന്‍ ഡേവിസ് വരേക്കുളം, മുന്‍ വൈസ് ചെയര്‍മാന്‍ ജോജി പുതുശ്ശേരി, 2 വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരായ ബാബു അവൂക്കാരന്‍, ഡേവിസ് അയ്‌നാടന്‍, കാലാവധി പൂര്‍ത്തിയാക്കിയ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ബിനു മാളിയേക്കല്‍, ട്രെഷറര്‍ ലിജോ ഐക്കരേത്ത്, ജോ. സെക്രട്ടറി ജെസ്സി ജോസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെന്‍ട്രല്‍ കമ്മിറ്റി ട്രെഷറര്‍ ഡേവിസ് വല്ലൂരാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി യോഗത്തില്‍ സംബന്ധിച്ചു.
റവ. ഫാ. ജോസ് വലിയകടവില്‍ 'ദൈവവിളി എങ്ങനെ വളര്‍ത്താം' എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. പ്രീസ്റ്റ്‌സ് ഡേ പ്രമാണിച്ച് അച്ചനെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. റവ. സി. റോസ് വര്‍ഗീസും, കൂട്ടായ്മ അംഗം കുമാരി ശ്രേയ സോജിയും വചന സന്ദേശം നടത്തി. തുടര്‍ന്ന് ബൈബിള്‍ ക്വിസും നടത്തുകയുണ്ടായി.
കൂട്ടായ്മയിലെ 26 ഓളം ഗ്രാന്‍ഡ് പേരെന്റ്‌സിനെ ഉത്തരീയവും സ്വീറ്റ്‌സും നല്‍കി ആദരിച്ചു. പഴയവരും, പുതിയവരുമായ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെയും, സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരെയും ആദരിച്ചു. വയനാട് ദുരന്തത്തില്‍ അകപ്പെട്ടുപോയ സഹോദരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ദുരന്ത നിവാരണ ധനസമാഹരണം നടത്തുകയും ചെയ്തു.
മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാളിനോടനുബന്ധിച്ച് മാതാവിന്റെ വേഷധാരികളായി 4 ഗ്രൂപ്പില്‍ നിന്നായി അംഗങ്ങള്‍ അണിനിരന്നു. കുടുംബ കൂട്ടായ്മ അംഗം പി എ ജോസ് പുത്തന്‍ പുരയ്ക്കലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ 140 ഓളം അംഗങ്ങള്‍ സന്നിഹിതരായി. കുടുംബാഗങ്ങള്‍ ഒരുക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ശ്രീജ സോണി, അലക്‌സ് പോള്‍, ബിജി പോളി, കെ സി ജോയ്, പി എ ഡേവിസ്, ബിബിന്‍ പോള്‍, സിനു സോജി, അങ്കിത സെബിന്‍, ആതിര സുനില്‍, ഡാനി ആന്റു, ഷീബ ജോഷി, ലിജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.