മാര്‍ തോമസ് ആനിമൂട്ടിലിന്റെ സ്ഥാനലബ്ദി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം

Mar Thomas Animoottil's appointment is a proud moment for Kottayam Social Service Society
Published on

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയുക്തനായ മാര്‍ തോമസ് ആനിമൂട്ടിലിന്റെ സ്ഥാനലബ്ദിയില്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം. അതിരൂപതയുടെ വികാരി ജനറാള്‍ സ്ഥാനത്തോടൊപ്പം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനവും നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ സഹായ മെത്രാനായി മാര്‍ തോമസ് ആനിമൂട്ടില്‍ നിയുക്തനാകുന്നത്.

കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവുമാണ് നിയുക്ത ബിഷപ്പ് നല്‍കി വന്നിരുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരും പ്രോഗ്രാം ഓഫീസര്‍ സിജോ തോമസും കോട്ടയം ബിഷപ്പ് ഹൗസില്‍ എത്തി കെ.എസ്.എസ്.എസ് കുടുംബത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും നിയുക്ത ബിഷപ്പിനെ അറിച്ചു.

logo
Sathyadeepam Online
www.sathyadeepam.org