അഖില കേരള മദര്‍ തെരേസ ക്വിസ്

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ എട്ടാമത് അഖിലകേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14 നു നടക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം (അധ്യായം 16:28), പ്രഭാഷകന്‍ (അധ്യായം 110), വി. മദര്‍ തെരേസ (നവീന്‍ ചൗള), വിശുദ്ധ ചാവറയച്ചന്‍റെ ചാവരുള്‍, സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ എന്നിവയാണു മത്സരവിഷയം. 10001 രൂപയും എബി മാത്യു പുളിനില്‍ക്കുംതടത്തില്‍ എവര്‍റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. 5001 രൂപയും പി.ടി. ജോസ് പാലാട്ടി എവറോളിംഗ് ട്രോഫി, 3001 രൂപയും ടോണി ഹോര്‍മിസ് ഒല്ലൂക്കാരന്‍ എവറോളിംഗ് ട്രോഫി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു ലഭിക്കും. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1001 രൂപയുടെ കാഷ് അവാര്‍ഡും എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്നവര്‍ക്കു പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. പങ്കെടുക്കുന്ന ടീ മുകള്‍ക്കു പ്രോത്സാഹന സമ്മാനങ്ങളുണ്ട്.

കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്‍റര്‍, സ്ഥാപനം എന്നിവയില്‍ നിന്ന് രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം. പ്രായപരിധിയില്ല. മത്സരക്കാര്‍ വികാരിയുടെയോ സ്ഥാപനത്തിന്‍റെ ഡയറക്ടറുടെയോ സാക്ഷ്യപ ത്രം ഹാജരാക്കണം. രണ്ടു റൗണ്ടുകളിലായാണ് മത്സരം. മത്സരക്കാര്‍ ഏപ്രില്‍ 10 നു മുമ്പു രജിസ്റ്റര്‍ ചെയ്യണമെന്നു വികാരി ഫാ. ഡേവിസ് മാടവന, പാരിഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ബേബി പൊട്ടനാനിയില്‍, ജനറല്‍ സെക്രട്ടറി മാത്യു മാപ്പിളപ്പറമ്പില്‍, കണ്‍ വീനര്‍ തങ്കച്ചന്‍ പേരയില്‍ എന്നിവര്‍ അറിയിച്ചു. ഫോ: 04842351516, 9447370666, 9447271900, 9567043509.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org