വിദ്യാഭ്യാസത്തിലൂടെ ദിശാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം

ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍
വിദ്യാഭ്യാസത്തിലൂടെ ദിശാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം
പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ രജതജൂബിലി ആഘോഷം താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഡെന്നി ചോലപ്പള്ളില്‍, നിപിന്‍ കുര്യന്‍, എം. ഉദയകുമാര്‍, എ. വിജയകുമാരി, ടി. മുഹമ്മദ് ഷഹീര്‍, വിന്‍സി അനില്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, ഫാ.ജോസ് മാത്യു പാറയില്‍, അഡ്വ. ടി.കെ. റഷീദലി, പി. ഷഹര്‍ബാനു, ഫാ. ചാക്കോ കൊച്ചുപറമ്പില്‍, ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍ എന്നിവര്‍ സമീപം.

അങ്ങാടിപ്പുറം: ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ആകാശമൊരുക്കിയ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം.

സാധ്യതകള്‍ തിരിച്ചറിഞ്ഞ് കാര്യശേഷിയും ദിശാബോധവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസമേഖലയ്ക്കു കഴിയണമെന്ന് ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മികച്ച കലാലയങ്ങള്‍ അരുവി പോലെയാണ്. അത് നദിയായി രൂപപ്പെടും. അനേകരുടെ വിജ്ഞാനദാഹമകറ്റും. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കുള്ള യാത്രയാണ് വിദ്യാഭ്യാസം. സ്‌നേഹവെളിച്ചമായി അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേര്‍ന്ന വാഴ്ത്തപ്പെട്ട ലൂയിജി മരിയ മോണ്ടിയുടെ നാമത്തില്‍ സ്ഥാപിതമായ സിഎഫ്‌ഐസി സഭയ്ക്ക് വിദ്യാഭ്യാസമേഖലയില്‍ ചരിത്രമെഴുതാന്‍ കഴിഞ്ഞു. സെന്റ് മേരീസ് കോളജ് തലമുറകളുടെ പ്രകാശഗോപുരമാണ് ബിഷപ് കൂട്ടിച്ചേര്‍ത്തു.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സിഎഫ്‌ഐസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോസ് മാത്യു പാറയില്‍ അധ്യക്ഷത വഹിച്ചു. നാടിന്റെ വളര്‍ച്ചയുടെ ഭാഗമാകാന്‍ കോളജിനു കഴിഞ്ഞു. അനേകരുടെ മനസ്സുകളില്‍ സെന്റ് മേരീസ് കോളജ് ഇടംപിടിച്ചു. ഇത് കൂട്ടായ്മയുടെ നേട്ടമാണ് ഫാ. ജോസ് മാത്യു പാറയില്‍ പറഞ്ഞു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനവും മാര്‍ ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം പി.ഷഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി അനില്‍,പഞ്ചായത്ത് അംഗം എ.വിജയകുമാരി, കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി ചോലപ്പള്ളില്‍, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ടി.കെ. റഷീദലി, ജൂബിലി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, പിടിഎ സെക്രട്ടറി എം.വി. ഷക്കീല അസീസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ചാക്കോ കൊച്ചുപറമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ നിപിന്‍ കുര്യന്‍, വി. ശ്രീദേവി സ്റ്റാഫ് സെക്രട്ടറി എം. ഉദയകുമാര്‍, ടി.മുഹമ്മദ് ഷഹീര്‍, സാന്ദ്ര പുല്ലാനിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കായികരംഗത്ത് നേട്ടം കൊയ്ത യു.പി. അജ്മല്‍ ഹാഷിര്‍, പി.അജയ് എന്നിവര്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.

പരിയാപുരം ഫാത്തിമ മാതാ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, പെരിന്തല്‍മണ്ണ ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, ഫാ. ജോസഫ് മുകളേപ്പറമ്പില്‍, ഫാ. മനോജ് കൊച്ചുമുറിയില്‍, ഫാ. നന്നം പ്രേംകുമാര്‍, ഫാ. മാത്തുക്കുട്ടി താന്നോലില്‍, ഫാ. തോമസ് മാവുങ്കല്‍, ഫാ. ജിറ്റോ മലമ്പേപതിക്കല്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു.

സമ്മേളനത്തില്‍ 25 ഇന കര്‍മപദ്ധതിക്കു തുടക്കം കുറിച്ചു. ആന്റണി ചക്കുങ്കല്‍, ഡാനി കുര്യന്‍, പി. ആദിത്യ, അനുപമ മഞ്ജുഷ്, കെ.ടി. സൗരഭ്, സി. മുഹമ്മദ് സുഹൈല്‍, മുഹമ്മദ് റാഫി, എസ്. കീര്‍ത്തി, ജയ് ഹരിലാല്‍, കെ.ടി. അബ്ദുല്‍ നവാസ്, സോന സുരേഷ്, സജിത് ശ്രീധര്‍, മിഥുന്‍രാജ്, സിസ്റ്റര്‍ വിന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org