ന്യൂനപക്ഷ അവകാശം സംരക്ഷിക്കപ്പെടണം

ന്യൂനപക്ഷ അവകാശം സംരക്ഷിക്കപ്പെടണം
Published on

കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതലസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തപീഢനങ്ങളില്‍ എം സി എ പ്രതിഷേധം രേഖപ്പെടുത്തി.

കൊച്ചി വൈ എം സി എ ഹാളില്‍ വച്ച് നടന്ന രാഷ്ട്രീയ അബോധന സമ്മേളനം മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മിഷന്‍ ചെയര്‍മാനും മവേലിക്കര രൂപത മുന്‍ അദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണതയും വിഭാഗിയതയും രാജ്യത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്യം നല്‍കിയ ക്രൈസ്തവ സമൂഹത്തെ ചെറുതാക്കി കാണിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം രാജ്യത്ത് നടക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പിതാവ് ഉദ്ഘാടന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. റിട്ട. സുപ്രീം കോടതി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ മേഖലയില്‍ മൂല്യാധിഷ്ഠിത പ്രവര്‍ത്തന സംസ്‌കാരം രൂപപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എം സി എ സഭാതല പ്രസിഡന്റ് ബൈജു എസ് ആര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്ജ്കുട്ടി, എം സി എ സഭാതല ട്രഷറര്‍ അഡ്വ. എല്‍ദോ പൂക്കുന്നേല്‍, രൂപത പ്രസിഡന്റ് എന്‍ ടി ജേക്കബ്ബ്, സഭാതല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യുസ് കുഴിവിള, രൂപത വൈദിക ഉപദേഷ്ടാവ് ഫാ. ജോര്‍ജ്ജ് മാങ്കുളം, സഭാതല വനിത സെക്രട്ടറി ബെറ്റ്‌സി വര്‍ഗീസ് വൈസ്പ്രസിഡന്റുമാരായ ഷിബു മാത്യു, ഷാജി തോമസ്, ബിനോ മാത്യു,

ഭാരവാഹികളായ ലാലി ജോസ്, സുഭാഷ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പരിശീലന സെമിനാറിന് പ്രശസ്ത ട്രെയിനറും മുന്‍ പ്രിന്‍സിപ്പാളുമായ റുബിള്‍ രാജ് നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തുള്ള രൂപതകളില്‍ നിന്നുമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നവരുടെ സമ്മേളനമാണ് സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org