മണിപ്പൂരിൽ നടക്കുന്ന കലാപം ഇന്ത്യൻ മതേതരത്വ മൂല്യങ്ങളെ, മുറിവേൽപ്പിച്ചു : റവ. ഡോ വിൻസെൻ്റ് ചെറുവത്തൂർ

മണിപ്പൂരിൽ നടക്കുന്ന കലാപം ഇന്ത്യൻ മതേതരത്വ മൂല്യങ്ങളെ, മുറിവേൽപ്പിച്ചു : റവ. ഡോ വിൻസെൻ്റ്  ചെറുവത്തൂർ

പുത്തൻപീടിക: സെൻറ് ആൻ്റണീസ് ചർച്ച് കത്തോലിക്ക കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ  ഗ്രാജുലാസിയോ 2023 പുത്തൻപീടിക ഹയർ സെക്കൻ്ററി സ്ക്കൂൾ ഹാളിൽ നടത്തി - കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഴുവിൽ ഫൊറോന വികാരി  റവ.ഡോ. വിൻസൻ്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ നടക്കുന്ന കലാപം ഇന്ത്യൻ മതേതരത്തെ മൂല്യങ്ങളെ, മുറിവേൽപ്പിച്ചതാണെന്നും, ഇതിന് തടയിടേണ്ട ഭരണാധികാരികൾ മൗനം പാലിക്കുന്നതിനെതിരെ പ്രതികരിക്കണമെന്നും അ ദേഹം പറഞ്ഞു. ഇടവക യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി വിൻസി പുലിക്കോട്ടിൽ സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു, കത്തോലിക്ക കോൺഗ്രസ്സ് അസി. ഡയറക്ടർ  ഫാ. ജെറിൻ കുരിയളാനിക്കൽ കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോബി C  L , ട്രഷറർ ലൂയീസ് താണിക്കൽ, പാദുവ മദർ സുപ്പീരിയർ  സി.ഷിജി ആൻ്റോ, പ്രിൻസിപ്പാൾ ലിൻസി. എ. ജോസഫ്, ഹെഡ്മിസ്ട്രസ്സ് സീന . C ഠ, വാർഡ് മെമ്പർ മിനി ആൻ്റോ, പള്ളി ട്രസ്റ്റി T P പോൾ, പാസ്റ്ററൽ കൗൺസിൽ അംഗം  ഇഗ് നേഷ്യസ്‌ T F, മാതൃ വേദി പ്രസിഡണ്ട് ജോഫി ബൈജു, വിൻസി പുലിക്കോട്ടിൽ സ്മാരക ട്രസ്റ്റ് മെമ്പർ സെയിൻ വിൻസി, ഫ്രാൻസിസ്ക്കൻ അൽമായ സഭ സെക്രട്ടറി ഗ്രയ്സി ബാബു, ദർശന സഭ പ്രഡിഡണ്ട് ഡേവീസ് തച്ചിൽ, മതബോധന പ്രധാന അദ്ധ്യാപകൻ സ്റ്റാർലിൻ ഷിൻ്റോ ,പ്രോഗ്രാം കൺവീനർ ജോസഫ് C C  എന്നിവർ പ്രസംഗിച്ചു, ഈ വർഷം  സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും SSLC, +2 പരീക്ഷകളിൽ  Full A + നേടിയവരെയും, ഇടവകാംഗങ്ങളിൽ നിന്നും മറ്റു സ്ക്കൂളിൽ പഠിച്ച് Full A + നേടിയവരെയും, മതബോധന പരീക്ഷകളിൽ ഒന്നാം ക്ലാസ്സുമുതൽ ACC വരെ   ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, ഈ വർഷം SSLC ക്ക് 100 % വിജയം നേടിയ സെൻ്റ് ആൻ്റണീസ് സ്ക്കൂളിനെയും, +2 വിന് ഉന്നത വിജയം നേടിയ ഹയർ സെക്കൻ്ററി സ്ക്കൂളിനെയും, ഇടവകയിൽ നിന്നും, വിവിധ മേഘലകളിൽ കഴിവു തെളിയച്ച വ്യക്തികളെയും, സംഘടനകളെയും,ചടങ്ങിൽ ആദരിച്ചു, കത്തോലിക്ക കോൺഗ്രസ്സ് ഭാരവാഹികളായ വർഗ്ഗീസ് K A, ഷാലി ഫ്രാൻസീസ്, ഗ്ലാഡിസ് ഫെന്നി, ജേക്കബ്ബ് തമ്മിൽ, ബിജു ബാബു, വിൻസൻ കുണ്ടുകുളങ്ങര തുടങ്ങിയവർ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org