മലങ്കര കത്തോലിക്കാസഭയിലെ പുതിയ മെത്രാന്മാര്‍ അഭിഷിക്തരായി

മലങ്കര കത്തോലിക്കാസഭയിലെ പുതിയ മെത്രാന്മാര്‍ അഭിഷിക്തരായി

സീറോ മലങ്കര സഭയില്‍ മെത്രാന്മാരായി നിയമിക്കപ്പെട്ട ബിഷപ് മാത്യു മാര്‍ പോളിക്കാര്‍പസിന്റെയും ബിഷപ് ആന്റണി മാര്‍ സില്‍വാനോസിന്റെയും മെത്രാഭിഷേകകര്‍മ്മം തിരുവന്തപുരം പട്ടം സെ. മേരീസ് കത്തീഡ്രലില്‍ നിര്‍വഹിക്കപ്പെട്ടു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചു ബിഷപ് കാര്‍ഡിനല്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായി. തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാനായാണ് മോണ്‍. മാത്യു മനക്കരക്കാവില്‍, മാത്യു മാര്‍ പോളിക്കാര്‍പസ് എന്ന പേരില്‍ അഭിഷിക്തനായത്. മോണ്‍ ആന്റണി കാക്കനാട്ട്, ആന്റണി മാര്‍ സില്‍വാനോസ് എന്ന പേരില്‍ ഇനി സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിലെ കൂരിയാ മെത്രാനായി സേവനം ചെയ്യും.

ചടങ്ങുകളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷ പ് ലിയോപോള്‍ഡ് ജിറേല്ലി, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചു ബിഷപ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി, തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതാ ആര്‍ച്ചുബിഷപ് തോമസ് ജെ നെറ്റോ തുടങ്ങിയവരു മറ്റു നിരവധി മെത്രാന്മാരും രാഷ്ട്രീയ, സാമൂഹ്യനേതാക്കളും പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org