സൗഹൃദവും സാന്ത്വനവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

സൗഹൃദവും സാന്ത്വനവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ
Published on

മാങ്കുളം: സെന്റ് മേരീസ് ഹൈസ്‌കൂളിലെ 1995 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി കുടുംബസമ്മേളനം സൗഹൃദത്തിന് ഒപ്പം സാന്ത്വനവുമായി.

സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങിയതിന്റെ മുപ്പതാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച സമ്മേളനം മുന്‍ ഹെഡ്മാസ്റ്റര്‍ പി ജെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

1995 ബാച്ച് അലുംമ്‌നൈ അസ്സോസിയേഷന്‍ പ്രസിഡണ്ട് ഡോ. സെബിന്‍ എസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശിലെ നാഗാരാമിലുള്ള ബാല യേശു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സജീവ, സാജു കെ ജെ, ദീപ ജോണ്‍, സീമ ബിനോയ്, സീമ സോണി, റോമീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഒന്നാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ചവരും ഇടയ്ക്ക് മറ്റ് സ്‌കൂളുകളിലേക്ക് മാറിപ്പോയവരും പഠിത്തം നിര്‍ത്തിയവരും ഉള്‍പ്പെടെയുള്ള കൂട്ടുകാരെയെല്ലാം പങ്കെടുപ്പിച്ചായിരുന്നു സമ്മേളനം.

മണ്‍മറഞ്ഞ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ചു കൊണ്ടായിരുന്നു സമ്മേളനത്തിന്റെ തുടക്കം. തുടര്‍ന്ന് ഓര്‍മ്മകള്‍ പങ്കുവയ്ക്കലും കളികളും സൗഹൃദം പുതുക്കലും സ്‌നേഹവിരുന്നുമെല്ലാം നടത്തി.

സൗഹൃദത്തിനൊപ്പം രണ്ടു കൂട്ടുകാരുടെ ഭവന നിര്‍മ്മാണത്തിനും മറ്റൊരു കൂട്ടുകാരന്റെ ജീവിതപങ്കാളിയുടെ ചികിത്സയ്ക്കും താങ്ങായിക്കൊണ്ടാണ് പൂര്‍വ വിദ്യാര്‍ഥി സമ്മേളനം സമാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org