മഞ്ഞപ്ര മാര്‍ സ്ലീവാ പള്ളിയില്‍ ജൂബിലി ആഘോഷം

മഞ്ഞപ്ര മാര്‍ സ്ലീവാ പള്ളിയില്‍ ജൂബിലി ആഘോഷം
Published on

മഞ്ഞപ്ര: 625 വര്‍ഷം പൂര്‍ത്തിയാക്കിയ മഞ്ഞപ്ര മാര്‍ സ്ലീവാ ഫൊറോന പള്ളിയുടെ (1401-2026) ജൂബിലി ആഘോഷം (നന്ദനീയ 2കെ26) സമാപിച്ചു. ഇടവകയുടെ സംയുക്തവാര്‍ഷികം, സമര്‍പ്പിത സംഗമം എന്നിവയും ഇതോടൊപ്പം ഉണ്ടായിരുന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം പി, റോജി എം. ജോണ്‍ എം എല്‍ എ, വികാരി ഫാ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത്, സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. വര്‍ഗീസ് അറയ്ക്കല്‍,

ജില്ലാ പഞ്ചായത്തംഗം ജിന്റോ ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, മുന്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി, ഫാ. ജോസ് മാടന്‍, സിസ്റ്റര്‍ ഡോ. ഗീത മരിയ, ഫാ. ജിന്‍സ് ഞാണയ്ക്കല്‍, സരിത സുനില്‍, ടോമി മൈപ്പാന്‍, സെബി വടക്കുംചേരി എന്നിവര്‍ പ്രസംഗിച്ചു. കലാസന്ധ്യയും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org