മംഗലപ്പുഴ സെമിനാരി നവതി ആഘോഷങ്ങള്‍ സമാപിച്ചു

നവതി സമാപന ആഘോഷങ്ങള്‍ അഭിവന്ദ്യ കര്‍ദിനാള്‍ നിലവിളക്കു തെളിയിച്ചു കൊണ്ട് ഉദഘാടനം ചെയുന്നു. മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് കരിയില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ്  മഠത്തിക്കണ്ടത്തില്‍, സെമിനാരി റെക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ എന്നിവര്‍ സമീപം.
നവതി സമാപന ആഘോഷങ്ങള്‍ അഭിവന്ദ്യ കര്‍ദിനാള്‍ നിലവിളക്കു തെളിയിച്ചു കൊണ്ട് ഉദഘാടനം ചെയുന്നു. മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് കരിയില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെമിനാരി റെക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ എന്നിവര്‍ സമീപം.
Published on

ആലുവ : സഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സാര്‍വത്രികതയുടെയും അടയാളമായി പെരിയാറിന്റെ തീരത്ത് കഴിഞ്ഞ തൊണ്ണൂറു വര്‍ഷക്കാലമായി ഉയര്‍ന്നു നില്‍ക്കുന്ന മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങള്‍ സമാപിച്ചു.

സെമിനാരിയുടെ പൂര്‍വ വിദ്യാര്‍ത്ഥിയായ മേജര്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കി. സെമിനാരിയുടെ ഉദ്ഘാടനവേളയില്‍ ആലപിച്ച തൊണ്ണൂറ്റിഎട്ടാം സങ്കീര്‍ത്തനം 'കന്താത്തെ ഡോമിനോ' ആലപിച്ചുകൊണ്ട് പൊതുസമ്മേളനം തുടങ്ങി. സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെമിനാരി റെക്ടര്‍ റെവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ സദസ്സിനു സ്വാഗതം ആശംസിച്ചു. കത്തോലിക്കാ സഭയ്ക്ക് മംഗലപ്പുഴ സെമിനാരി നല്‍കിയ അതുല്യമായ സംഭാവനകളെ സ്മരിച്ചുകൊണ്ട് കര്‍ദിനാള്‍ ആലഞ്ചേരി പൊതുസമ്മേളനം ഉദഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകേണ്ട സമര്‍പ്പണ മനോഭാവം, നീതിനിഷ്ഠ, ജീവിതലാളിത്യം, വിശുദ്ധ ഗ്രന്ഥത്തിലും സഭാപ്രബോധനങ്ങളിലും ഉള്ള അറിവ്, മെത്രാന്മാരോടുള്ള വിധേയത്വം എന്നിവയില്‍ അടിസ്ഥാനമിട്ട വൈദികപരിശീലനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് സെമിനാരിയെ റീത്തുകളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചത് വളര്‍ച്ചയ്ക്കുവേണ്ടിയാണെന്നും അന്യോന്യം ഊന്നുവടികളായ് വര്‍ത്തിക്കുവാന്‍ ഈ വിഭജനം സഹായിക്കണമെന്നും അനുഗ്രഹ പ്രഭാഷണത്തിലൂടെ കൊച്ചി രൂപതാധ്യക്ഷനും കെ. ആര്‍. എല്‍. സി. ബി. സി. പ്രസിഡണ്ടുമായ ബിഷപ് ജോസഫ് കരിയില്‍ പ്രസ്താവിച്ചു. കൃപയുടെ വിതരണത്തിനുതകുന്ന വിധത്തില്‍ കാലത്തിനനുസൃതമായ വൈദികപരിശീലനം നടത്തണമെന്ന് കോതമംഗലം രൂപതാധ്യക്ഷനും സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സി. ബി. സി. ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് ആശംസയര്‍പ്പിച്ചു സംസാരിച്ചു. നവതിയോടനുബന്ധിച്ചുള്ള പുസ്തക പരമ്പര ഇടുക്കി രൂപതാധ്യക്ഷനും സെമിനാരി സിനഡല്‍ കമ്മീഷന്‍ അംഗവുമായ ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം കര്‍ദിനാള്‍ ഏറ്റുവാങ്ങി. ചാലക്കുടി എം പി ബെന്നി ബെഹനാന്‍ പ്രതിസന്ധികളെ നേരിടാനുള്ള ശക്തി മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഉണ്ടാകട്ടെ എന്നറിയിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നവതിയോടനുബന്ധിച്ചുള്ള വൈദീക അനുയാത്ര ശുശ്രുഷയ്ക്ക് സെമിനാരി കമ്മീഷന്‍ അംഗം ബിഷപ് ടോണി നീലങ്കാവില്‍ ആരംഭം കുറിച്ചു. തുടര്‍ന്ന് കാര്‍മെല്‍ഗിരി സെമിനാരി റെക്ടര്‍ റെവ. ഡോ. ചാക്കോ പുത്തെന്‍പുരക്കല്‍, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റെവ. ഡോ. സുജന്‍ അമൃതം, കര്‍മ്മലീത്ത സഭ മഞ്ഞുമ്മല്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ റെവ. ഡോ. തോമസ് മരോട്ടിക്കാപറമ്പില്‍, എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ റെവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, അല്‍മായ ആധ്യാത്മിക കൂട്ടായ്മയുടെ പ്രതിനിധി ജോസ് പോള്‍, പൂര്‍വ വിദ്യാര്‍ഥിസംഘത്തിന്റെ പ്രതിനിധിയും ചങ്ങനാശ്ശേരി രൂപത വികാരി ജനറാളുമായ റെവ. ഡോ. വര്ഗീസ് തനമാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നവതി കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായ റെവ. ഡോ. ജോണ്‍പോള്‍ പറപ്പള്ളിയത്ത് നന്ദി പറഞ്ഞു. നവതിയാഘോഷ സമാപനത്തോടനുബന്ധിച്ചു 20 ആം തിയതി വരെ നടത്തപ്പെടുന്ന കലാ പ്രദര്‍ശനം സെമിനാരി റെക്ടര്‍ ഉദഘാടനം ചെയ്തു. വ്യത്യസ്ത റീത്തുകളില്‍ നിന്നുള്ള നൂറുകണക്കിന് മെത്രാന്മാരും വൈദികരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org