അര്‍ത്ഥവത്തായ ഏത് കവിതയും സൃഷ്ടിയും ഈ ഭൂപ്രകൃതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു : പ്രൊഫ. തോമസ് മാത്യു

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കലൂര്‍ ജോസഫിന്റെ കൈക്കുടന്ന പൂക്കള്‍ പുസ്തകം പ്രൊഫ. എം. തോമസ് മാത്യു പ്രകാശനം ചെയ്തു സംസാരിക്കുന്നു. ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, കണ്ണന്‍ താമരക്കുളം, കലൂര്‍ ജോസഫ്, ജോഷി ജോര്‍ജ്ജ്,  ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. എന്നിവര്‍ സമീപം.

കൊച്ചി : അര്‍ത്ഥവത്തായ ഏത് കവിതയും സൃഷ്ടിയും ഈ ഭൂപ്രകൃതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുമെന്ന് പ്രൊഫ. എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കലൂര്‍ ജോസഫിന്റെ കൈക്കുടന്ന പൂക്കള്‍  
പുസ്തകപ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അവബോധങ്ങള്‍, സ്വപ്‌നങ്ങള്‍, സങ്കല്പങ്ങള്‍, ഒക്കെയുളള മനുഷ്യന് ഇന്നലത്തെ ഉണ്ണായി വാര്യരെയല്ല ഇന്ന് വായിക്കുമ്പോള്‍ തോന്നുന്നത് അതുപോലെ ആശാന്റെ കവിതകളിലൂടെ വായനയും പുതിയ അനുഭവമായി മാറുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സി. മീഡിയ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ കണ്ണന്‍ താമരക്കുളവും, ഫാ. എ്ബ്രഹാം ഇരിമ്പിനിക്കലും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ., ജോഷി ജോര്‍ജ്ജ്്, കലൂര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org